Sports

കിരീട നേട്ടത്തോടെ എടികെയിലേക്ക്; ഐ ലീ​ഗിൽ മോഹൻ ബ​ഗാൻ ചാമ്പ്യൻമാർ

കിരീട നേട്ടത്തോടെ എടികെയിലേക്ക്; ഐ ലീ​ഗിൽ മോഹൻ ബ​ഗാൻ ചാമ്പ്യൻമാർ

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐ ലീ​ഗ് ഫുട്ബോൾ പോരാട്ടത്തിൽ മോഹൻ ബ​ഗാന് കിരീടം. ഐസ്വാൾ എഫ്സിയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് കീഴടക്കിയ ബ​ഗാൻ നാല് മാത്സരങ്ങൾ ബാക്കി നിൽക്കെയാണ് കിരീടം പിടിച്ചെടുത്തത്. അടുത്ത സീസണില്‍ ഐഎസ്എല്‍ ക്ലബ് എടികെയുമായി ലയിക്കാനൊരുങ്ങന്ന മോഹന്‍ ബഗാന് ഐ ലീഗില്‍ കിരീടത്തോടെ പടിയിറക്കം.  

ഐസ്വാളിനെതിരായ മത്സരത്തിന്റെ 80ാം മിനുട്ടിലാണ് ബഗാന്റെ വിജയ ഗോള്‍ വന്നത്. തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയ ബാബ ദിവാരയാണ് ബഗാന്റെ വിജയശില്‍പ്പി.

16 മത്സരങ്ങളില്‍ 12 വിജയത്തോടെ 39 പോയിന്റുമായി ബഗാന്‍ ലീഗില്‍ അപരാജിത ലീഡെടുത്തു. രണ്ടാമതുള്ള ഈസ്റ്റ് ബംഗാള്‍ 23 പോയിന്റുമായി ഏറെ പിന്നിലായതോടെയാണ് നാല് മത്സരം ശേഷിക്കെ ബഗാന്റെ കിരീടധാരണം. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ രണ്ടാം കിരീടമാണിത്. നേരത്തെ 2014- 15 സീസണില്‍ ബഗാന്‍ ചാമ്പ്യന്‍മാരായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി