Sports

കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഗുപ്റ്റിലിനെ മടക്കി ബുമ്‌റ

ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് പുറത്തായത്. 14 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുത്താണ് കിവി ഓപണറെ മടക്കിയത്. 

ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറും ബുമ്‌റ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനായിരുന്നു. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവികള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. നാലോവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് കിവികളുടെ സമ്പാദ്യം. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും നിക്കോള്‍സുമാണ് ക്രീസില്‍.  

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ദിനേഷ് കാര്‍ത്തികും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് സ്ഥാനമില്ല. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ അതുകൊണ്ട് തന്നെ ആദ്യമായാണ് ഇരുവരും മുഖാമുഖം വരുന്നത്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കാനൊരുങ്ങുന്നത്. 

കിവീസിന്റെ ലോകകപ്പിലെ എട്ടാം സെമി പോരാട്ടമാണിത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലുമായി അരങ്ങേറിയ ടൂര്‍ണമെന്റില്‍ കിവികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് ആദ്യമായാണ് അവര്‍ ഫൈനല്‍ കളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT