Sports

കോഹ് ലിയും വില്യംസും 1-1, ഇവരുടെ പോരില്‍ ആര് ജയിക്കും? തീപടര്‍ത്തി വിന്‍ഡിസ് കോച്ച്

'വില്യംസിനെ ആദ്യ മത്സരത്തില്‍ കോഹ് ലിക്ക് ലഭിച്ചു. രണ്ടാമത്തെ കളിയില്‍ കോഹ് ലിയെ വില്യംസിനും'

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ രണ്ട് ട്വന്റി20യിലും വിന്‍ഡിസ് ബാറ്റിങ് കരുത്ത് കാണിച്ചു കഴിഞ്ഞു. വാങ്കഡെയിലെ ഫ്‌ലാറ്റ് പിച്ചിലേക്ക് എത്തുമ്പോഴും ബാറ്റിങ് വെടിക്കെട്ട് തുടരാന്‍ വിന്‍ഡിസിനെ സഹായിക്കുന്ന സാഹചര്യങ്ങളാണുള്ളത്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന പോരില്‍ കോഹ് ലി-വില്യംസ് പോരിന് കൂടി കാത്തിരിക്കുകയാണ് ആരാധകര്‍. 

വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ സിമ്മന്‍സ് തന്നെ ആ പോരിലേക്ക് വിരല്‍ചൂണ്ടുന്നു. 'അങ്ങനെയൊരു പോര് നല്ലതാണ്...ഇരുവരും ഇപ്പോള്‍ 1-1 എന്ന് നില്‍ക്കുകയാണ്. വില്യംസിനെ ആദ്യ മത്സരത്തില്‍ കോഹ് ലിക്ക് ലഭിച്ചു. രണ്ടാമത്തെ കളിയില്‍ കോഹ് ലിയെ വില്യംസിനും. ബുധനാഴ്ച ആര് ജയിക്കും എന്ന് നമുക്ക് കാണാം'', കളിക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സിമ്മന്‍സ് പറഞ്ഞു. 

2017ലെ വില്യംസിന്റെ പ്രകോപനത്തിന് രണ്ട് വര്‍ഷത്തിന് ശേഷം മറുപടി നല്‍കിയാണ് കോഹ് ലിയാണ് പോരിന് തുടക്കമിട്ടത്. വില്യംസിന്റെ നോട്ട്ബുക്ക് സെലിബ്രേഷനുമായി കോഹ് ലി തിരിച്ചടിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വായടയ്ക്കാന്‍ പറഞ്ഞായിരുന്നു വില്യംസിന്റെ മറുപടി. മുംബൈയില്‍ ഇവരില്‍ ആര് ജയിക്കും എന്നതും കളിയുടെ ആവേശം കൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം