ന്യൂസിലാന്ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില് 10 വിക്കറ്റിന്റെ തോല്വി നേരിട്ടതിന് പിന്നാലെ കോഹ് ലിക്കും സംഘത്തിനും എതിരെ ആരാധകര്. മികച്ച ടൂറിങ് ടീം എന്ന് ഇനി ഇന്ത്യ അവകാശപ്പെടരുതെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്.
സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില് നമ്മള് തോറ്റു. ഓസ്ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള് ന്യൂസിലാന്ഡിലും തോറ്റിരിക്കുന്നു, ആരാധകര് പറയുന്നു.ഇത് കോഹ് ലി രാജി വെക്കേണ്ട സമയമാണെന്ന് വരെ കമന്റുകള് ഉയരുന്നു.
ഇന്ത്യന് പര്യടനത്തില് സൗത്ത് ആഫ്രിക്കയുടെ തോല്വിക്ക് ടോസ് കാരണമായതായി പറഞ്ഞ ഡുപ്ലസിസിനെതിരെ പൊങ്കാലയിട്ട ഇന്ത്യന് ആരാധകരുടെ നായകന് തന്നെ ഇപ്പോള് ടോസിനെ കുറ്റം പറയുന്നു എന്നും ആരാധകര് ചൂണ്ടിക്കാണിക്കുന്നു. 1970കളിലെ വിന്ഡിസ് ടീമിനോട് ഈ ഇന്ത്യന് ടീമിനെ താരതമ്യപ്പെടുത്തിയ രവി ശാസ്ത്രിയുടെ വാക്കുകളേയും ആരാധകര് വിമര്ശിക്കുന്നു.
എന്നാല് തോല്വിയില് ടീമിനൊപ്പം നിന്ന് അവരെ തിരിച്ചു വരവിന് പ്രചോദിപ്പിക്കുന്ന പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില് നിറയുന്നുണ്ട്. മോശം ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്. പക്ഷേ പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന് കോഹ് ലി
No.1 Test team losing by 10 wickets. Never heard of that. Only India can live up to these standards. And then Ravi Shastri says this Indian team has drawn comparisons with the great WI cricket team of 1970s. My foot. What have you been drinking Ravi, dog’s piss? #INDvNZ #NZvIND
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates