Sports

കോഹ്‌ലിയുടെ ലൈവിനിടയില്‍ വീണ്ടും അനുഷ്‌കയുടെ കടന്ന്‌ കയറ്റം, ഇത്തവണ സഹായം, ആരാധകരെ കയ്യിലെടുത്ത്‌ വിരുഷ്‌ക

കമന്റായി വന്നാണ്‌ ആദ്യം അനുഷ്‌ക ലൈവിനിടയിലേക്ക്‌ കയറിയത്‌ എങ്കില്‍ ഇത്തവണ കോഹ്‌ ലിക്ക്‌ സഹായവുമായാണ്‌ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്


കോഹ്‌ ലി ഇന്‍സ്‌റ്റാ ലൈവിലെത്തുമ്പോള്‍ അനുഷ്‌കയുടെ സാന്നിധ്യമില്ലാതെ അതൊന്നും അവസാനിക്കാറില്ല. കമന്റായി വന്നാണ്‌ ആദ്യം അനുഷ്‌ക ലൈവിനിടയിലേക്ക്‌ കയറിയത്‌ എങ്കില്‍ ഇത്തവണ കോഹ്‌ ലിക്ക്‌ സഹായവുമായാണ്‌ എത്തുന്നത്‌. ഓരോ തവണയും ആരാധകരെ കയ്യിലെടുത്താണ്‌ കോഹ്‌ ലിയും അനുഷ്‌കയും കളം വിടുന്നത്‌.

ഡിവില്ലിയേഴ്‌സുമായുള്ള ലൈവിന്‌ ഇടയില്‍ കോഹ്‌ ലിക്ക്‌ ലൈറ്റ്‌ ഇട്ട്‌ കൊടുത്തായിരുന്നു അനുഷ്‌കയുടെ വരവ്‌. ലൈവിന്‌ ഇടയിലാണെങ്കിലും ആ സമയം പ്രിയതമയ്‌ക്ക്‌ നന്ദി പറഞ്ഞ്‌ കോഹ്‌ ലി ആരാധകരുടെ കയ്യടി നേടുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലായി.
 

കോവിഡ്‌ 19നെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കുമെന്ന്‌ ഡിവില്ലിയേഴ്‌സും കോഹ്‌ ലിയും ലൈവില്‍ പറഞ്ഞു. 2016 ഐപിഎല്ലിലെ തങ്ങളുടെ ഗ്രീന്‍ ഡേ മാച്ചിന്‌ അണിഞ്ഞ കിറ്റ്‌ ലേലത്തില്‍ വെക്കുമെന്നാണ്‌ കോഹ്‌ ലിയും ഡിവില്ലിയേഴ്‌സും പ്രഖ്യാപിച്ചത്‌. ഇതില്‍ നിന്ന്‌ ലഭിക്കുന്ന തുക പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനായി ഉപയോഗിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT