Sports

കോഹ്‌ലിയുടെ കബഡി ടീം; ധോനി നായകന്‍; ഇന്ത്യന്‍ ടീമിലെ ഈ താരങ്ങളും ക്യാപ്റ്റന്റെ സംഘത്തില്‍ (വീഡിയോ)

തന്റെ കബഡി ടീമിനെ മഹേന്ദ്ര സിങ് ധോനിയാണ് നയിക്കുകയെന്ന് കോഹ്‌ലി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രൊ കബഡി ലീഗിന്റെ ഏഴാം സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ആവേശകരമായി മത്സരങ്ങള്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം അരങ്ങേറിയ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ യു മുംബയും പുണേരി പള്‍ട്ടാനും തമ്മിലുള്ള മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിശിഷ്ടാതിഥിയായി എത്തിയിരുന്നു. മത്സരത്തിന് മുന്‍പ് ഇരു ടീമുകള്‍ക്കുമൊപ്പം കോഹ്‌ലി ദേശീയ ഗാനവും ചൊല്ലി. 

അതിനിടെ രസകരമായൊരു ചോദ്യവും അതിന് ഇന്ത്യന്‍ നായകന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തമായൊരു കബഡി ടീം കോഹ്‌ലി ഉണ്ടാക്കിയാല്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏതൊക്കെ താരങ്ങളെയാകും തന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുക എന്ന ചോദ്യമാണ് കോഹ്‌ലിക്ക് നേരിടേണ്ടി വന്നത്. 

രസകരമായ മറുപടിയാണ് കോഹ്‌ലി നല്‍കിയത്. തന്റെ കബഡി ടീമിനെ മഹേന്ദ്ര സിങ് ധോനിയാണ് നയിക്കുകയെന്ന് കോഹ്‌ലി പറഞ്ഞു. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഋഷഭ് പന്ത്, ജസ്പ്രിത് ബുമ്‌റ, കെഎല്‍ രാഹുല്‍ എന്നിവരെയാകും ടീമിലേക്ക് തിരഞ്ഞെടുക്കുകയെന്നും കോഹ്‌ലി വ്യക്തമാക്കി. 

ഉമേഷ് യാദവും ഋഷഭ് പന്തും വളരെ കരുത്തുള്ളവരാണ്. അതേസമയം താന്‍ ടീമിലുണ്ടാകില്ലെന്ന് കോഹ്‌ലി പറയുന്നു. അതിന് കാരണം തിരഞ്ഞെടുത്തവര്‍ തന്നേക്കാള്‍ കരുത്തും കായികക്ഷമത ഉള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കബഡി സൂപ്പര്‍ താരങ്ങളായ രാഹുല്‍ ചൗധരിയും അജയ് താക്കൂറും താനും ധോണിയും പോലെയൊരു കൂട്ടുകെട്ടാണെന്നും കോഹ്‌ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍