Sports

കോഹ്‌ലിയുടെ 'ഗോഷ്ടി' മുഖം; ഒപ്പം പൃഥ്വിയും ഷമിയും; ചിത്രം വൈറല്‍

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണിപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം തുടരുകയാണ്. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര ന്യൂസിലന്‍ഡ് അപരാജിതരായി നേടി തിരിച്ചടിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ ഇന്ത്യന്‍ ടീം. ഈ മാസം 21 മുതലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 

അതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. കോഹ്‌ലിയും ഒപ്പം പൃഥ്വി ഷാ, മുഹമ്മദ് ഷമി എന്നിവരാണ് ചിത്രത്തിലുള്ളത്. 

ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് മൂന്ന് പേരുടെയും മുഖ ഭാവമാണ്. 'പുതിയ പോസ്റ്റ്, സുന്ദരനായ സുഹൃത്ത്'- എന്ന കുറിപ്പോടെയാണ് കോഹ്‌ലി ഗോഷ്ടി കാണിച്ചുള്ള തഘങ്ങളുടെ ചിത്രം പങ്കുവച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!