Sports

കോർട്ടിൽ വച്ച് വനിതാ താരം വസ്ത്രം മാറിയ സംഭവം; മാപ്പ് പറഞ്ഞ് തടിയൂരി യു.എസ് ഓപൺ അധികൃതർ

യു.​എ​സ് ഓപണ്‍ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​നി​ടെ കോ​ര്‍​ട്ടി​ല്‍ വ​ച്ച്‌ വ​സ്ത്രം മാ​റി​യ വ​നി​താ താ​ര​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല്‍ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ര്‍ തടിയൂരി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​യോ​ര്‍​ക്ക്: യു.​എ​സ് ഓപണ്‍ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​നി​ടെ കോ​ര്‍​ട്ടി​ല്‍ വ​ച്ച്‌ വ​സ്ത്രം മാ​റി​യ വ​നി​താ താ​ര​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല്‍ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ര്‍ തടിയൂരി. ഫ്ര​ഞ്ച് താ​രം ആ​ലി​സ് കോ​ര്‍​നെറ്റാണ് മത്സരത്തിനിടെ വസ്ത്രം മാറിയത്. താരത്തിനെതിരേ അ​മ്പ​യ​റാ​യ ക്രി​സ്റ്റ്യ​ന്‍ റാ​സ്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് വൻ വിവാദമായിരുന്നു. യു​എ​സ് ഓപ​ണി​ല്‍ ലിം​ഗ വി​വേ​ച​നം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പുരുഷ താരങ്ങൾക്ക് ഇത്തരം നടപടികൾ നേരിടേണ്ടി വരാറില്ലെന്നായിരുന്നു വിമർശകർ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് യു.​എ​സ് ഓപണ്‍ അ​ധി​കൃ​ത​ര്‍ മാ​പ്പ് പ​റ​ഞ്ഞ​ത്. 

വി​വാ​ദം ക​ന​ത്ത​തോ​ടെ എ​ല്ലാ താ​ര​ങ്ങ​ള്‍​ക്കും ക​ളി​ക്കി​ടെ വ​സ്ത്രം മാ​റു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ടെ​ന്നും അലിസ് കോർനെറ്റിന്റേത് നി​യ​മ ലം​ഘ​ന​മ​ല്ലെ​ന്നും യു​.എ​സ് ഓ​പ​ണ്‍ അധികൃതർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. താ​ര​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ല്‍ ഖേ​ദി​ക്കു​ന്നതായും അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ല്‍ വ്യക്തമാക്കി. 

താരത്തിനെതിരായ നടപടിക്കെതിരേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സമൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന​ത്. പു​രു​ഷ താ​രം നൊ​വാ​ക് ദ്യോ​ക്കോ​വി​ച്ച്‌ പ​ത്ത് മിനുട്ടോ​ളം മേ​ല്‍​വ​സ്ത്ര​മി​ല്ലാ​തെ ക​ളി​ക്ക​ള​ത്തി​ല്‍ ഇ​രു​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​ത് ലിം​ഗ​ വി​വേ​ച​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ക​യും ചെ​യ്തു.

ചൂ​ടേ​റി​യ കാ​ല​വ​സ്ഥ​യാ​യ​തി​നാ​ല്‍ വ​നി​താ താ​ര​ങ്ങ​ള്‍​ക്ക് ര​ണ്ടാം സെ​റ്റി​നും മൂ​ന്നാം സെ​റ്റി​നും ഇ​ട​യി​ല്‍ പ​ത്ത് മി​നുട്ട് ഇ​ട​വേ​ള അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ട​വേ​ള​യെ​ടു​ത്ത് തി​രി​ച്ച്‌ കോ​ര്‍​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ധ​രി​ച്ച ടോ​പ്പ് ത​ല​തി​രി​ഞ്ഞു പോ​യ​താ​യി കോ​ര്‍​നെ​റ്റി​ന് മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ കോ​ര്‍​ട്ടി ​നി​ന്നുത​ന്നെ താ​രം വ​സ്ത്രം അ​ഴി​ച്ചു തി​രി​ച്ചി​ട്ടു. എ​ന്നാ​ല്‍ താ​രം യു.​എ​സ് ഓപ​ണ്‍ പെ​രു​മാ​റ്റ​ച്ച​ട്ടം തെ​റ്റി​ച്ചെ​ന്ന് കാ​ണി​ച്ചു അമ്പയർ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

SCROLL FOR NEXT