Sports

ക്രിക്കറ്റില്‍ നിന്നും ഇടവേള, കബഡിയില്‍ ശ്രദ്ധ വെച്ച് ധോനി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ബ്രേക്ക് ആസ്വദിക്കുകയാണ് ധോനി

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് മൈതാനത്തെ ധോനിയുടെ ശാന്ത സ്വഭാവം ക്രിക്കറ്റ് ലോകത്തിന് നന്നായി അറിയാം. ഇപ്പോള്‍ കബഡി കളിക്കളത്തില്‍ എത്രമാത്രം ശാന്തനായി കളിക്കാമെന്ന് ആരാധകര്‍ക്ക് കാട്ടിക്കൊടുക്കുകയാണ് ധോനി. പ്രോ കബഡി ലീഗിലാണ് ധോനി കളിക്കളത്തിലിറങ്ങിയത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിലെ ബ്രേക്ക് ആസ്വദിക്കുകയാണ് ധോനി. അതിനിടയിലാണ് കബഡിയില്‍ ഒരു കൈ നോക്കുന്ന ധോനിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രോ കബഡി ലീഗിന്റെ പ്രമൊഷണല്‍ ഷൂട്ടിന് വേണ്ടിയാണ് മുംബൈയില്‍ ധോനി എത്തിയത്. 

ക്രിക്കറ്റിലേക്ക് വരുമ്പോള്‍, വിന്‍ഡിസിനും ഓസീസിനും എതിരായ ട്വന്റി20 പരമ്പരകളില്‍ നിന്നും ധോനിയെ ഒഴിവാക്കിയത് വലിയ ബഹളങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള തീരുമാനം ധോനിയുടെ കൂടി തീരുമാനപ്രകാരമാണ് ഉണ്ടായതെന്ന സൂചനകളാണ് ബിസിസിഐ നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ