Sports

ക്രിക്കറ്റ് താരങ്ങളും ചൂലെടുക്കണം; ബിസിസിഐയ്ക്ക് കത്തെഴുതി നരേന്ദ്ര മോദി

ശുചിത്വ പരിപാടിയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളോട് ആവശ്യപ്പെട്ട് നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

ശുചിത്വ പരിപാടിയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ് റിക്ക് കത്തെഴുതിയാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കാന്‍ മോദി ക്രിക്കറ്റ് ടീം അംഗങ്ങളോട് ആവശ്യപ്പെടുന്നത്. 

ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ ഒന്നായി നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഘടകം കൂടിയാണ് ക്രിക്കറ്റ്. ശുചിത്വത്തോടുള്ള നമ്മുടെ മനോഭാവമാണ് സമൂഹത്തോടുള്ള നമ്മുടെ മനോഭാവം നിര്‍ണയിക്കുന്നതെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളതെന്നും മോദി കത്തില്‍ പറയുന്നു. 

പാവപ്പെട്ടവര്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന മഹത്തായ കാര്യമാണ് രാജ്യത്തെ ശുചീകരിക്കുക എന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും. 

ബിസിസിഐയുടെ സിഇഒ ആയിരിക്കുന്ന നിങ്ങള്‍ക്ക് ശുചിത്വത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി ക്രിക്കറ്റിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും മോദി കത്തില്‍ പറയുന്നു. മോദിയുടെ അഭ്യര്‍ഥന സ്വീകരിച്ച ബിസിസിഐ സിഇഒ സ്വച്ഛതാ മിഷനില്‍ ടീം ഭാഗമാകുമെന്നും വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി