Sports

ക്രിക്കറ്റ് ലോകത്ത് വീണ്ടും 'ഇന്ത്യന്‍ പ്രണയ കഥ'; ഇത്തവണ നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ പ്രണയ കഥയുടെ പട്ടികയിലേക്ക് മറ്റൊരു ക്രിക്കറ്റ് താരം കൂടി. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ മിന്നുകെട്ടാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യക്കാരിയാണ് കളത്തിന് പുറത്ത് മാക്‌സ്‌വെല്ലിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. 

ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വിനി ഷെയര്‍ ചെയ്തതോടെയാണ് പ്രണയ വാര്‍ത്ത പുറം ലോകമറിഞ്ഞത്. എന്നാല്‍, വിവാഹവാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരവധിയാണ്. പാക് താരങ്ങളായ ഷൊയ്ബ് മാലിക്, ഹസന്‍ അലി, ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍, ഓസീസ് താരം ഷോണ്‍ ടെയ്റ്റ്, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരെല്ലാം ഇന്ത്യക്കാരികളെയാണ് ജീവിത പങ്കാളികളാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT