Sports

ക്രിസ്റ്റിയാനോ അര്‍ജന്റീനയ്ക്കായി കളിച്ചിരുന്നെങ്കില്‍; ആഗ്രഹം മറഡോണയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണയുടെ ഒരു ആഗ്രഹമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. അതായത്, റിയല്‍ മാഡ്രിഡ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ജന്റീനയ്ക്കായി കളിച്ചിരുന്നെങ്കില്‍ എന്നാണ് മറഡോണയുടെ ആഗ്രഹം. അര്‍ജന്റീനയുടെ നിലിവെ ക്യാപ്റ്റനും കളത്തിലും വിപണി മൂല്യത്തിലും റൊണാള്‍ഡോയുടെ വൈരിയുമായ ലയണല്‍ മെസ്സിയുടെ കൂടെ ക്രിസ്റ്റിയാനോ കൂടി അര്‍ജന്റീന കുപ്പായമണിഞ്ഞെങ്കില്‍ എന്നാണ് മറഡോണയുടെ നടക്കാത്ത ആഗ്രഹം.

റൊണാള്‍ഡോയെ പൊക്കിയടിച്ചെങ്കിലും മെസ്സിയെ താഴ്ത്തിക്കെട്ടാന്‍ മറഡോണ ഒരുക്കമല്ല. മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച മെസ്സിയാണ് തന്നെ ഇഷ്ടതാരമെന്ന് മറഡോണ വ്യക്തമാക്കി. മെസ്സി മോശമായി കളിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇനി ഒരു ചാംപ്യന്‍ഷിപ്പിലും ജേതാക്കളായില്ലെങ്കില്‍ പോലും മെസ്സി ഫുട്‌ബോള്‍ ലോകം മെസ്സിയെ ഓര്‍മിക്കും. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറഡോണ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT