Sports

ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയ്ക്ക് ലീഡ് ; കീവീസ് 235 ന് പുറത്ത് ; ബാറ്റിം​ഗിലും തിളങ്ങി ജാമിസൺ

ന്യൂസിലൻഡിന് വേണ്ടി ബൗളിം​ഗ് ഹീറോ കെയ്ൽ ജാമിസൺ ബാറ്റിം​ഗിലും തിളങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിം​ഗ്സ് ലീഡ്. ഏഴു റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. കീവീസിനെ 235 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മൽസരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചുവന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. 

ന്യൂസിലൻഡിന് വേണ്ടി ബൗളിം​ഗ് ഹീറോ കെയ്ൽ ജാമിസൺ ബാറ്റിം​ഗിലും തിളങ്ങി. 63 പന്തിൽ 49 റൺസെടുത്ത ജാമിസണിന്റെ ചെറുത്തുനിൽപ്പാണ് കീവീസിനെ ഇന്ത്യൻ സ്കോറിന് അടുത്തെത്തിച്ചത്. അർഹതപ്പെട്ട അർധസെഞ്ച്വറിക്ക് തൊട്ടരികെ വെച്ച് ഷമിയാണ് ജാമിസണെ പുറത്താക്കിയത്. പത്താമനായ വാ​ഗ്നർ 21 റൺസെടുത്ത് ജാമിസണ് മികച്ച പിന്തുണ നൽകി. 177 റൺസിന് എട്ടു വിക്കറ്റ് നഷ്ടമായ ന്യൂസിലൻഡിനെ ജാമിസൺ- വാ​ഗ്നർ സഖ്യമാണ് കരകയറ്റിയത്. 51 റൺസാണ് ഈ സഖ്യം നേടിയത്. 

ഒന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനിന്ന കിവീസ് രണ്ടാം ദിനം തുടക്കത്തിലേ തകര്‍ന്നു. സ്കോർ 66 ൽ നിൽക്കെ ടോം ബ്ലൻഡലിനെ പുറത്താക്കി ഉമേഷ് യാദവാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ബ്ലെൻഡൽ 30 റൺസെടുത്തു.  പിന്നാലെ മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ ജസ്പ്രീത് ബുംറ പുറത്താക്കി. ന്യൂസീലാന്‍റ് നിരയിൽ ടോം ലതാം(52), ടോം ബ്ലന്‍ഡല്‍(30), ​ഗ്രാൻഡ്ഹോം (26) എന്നിവരൊഴികെ ആരും പിടിച്ചുനിന്നില്ല. റോസ് ടെയ്‍ലര്‍ 15ഉിം ഹെന്‍റി നിക്കോളാസ് 14ഉം റണ്‍സെടുത്തു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 242 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല'; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

'5000 കോടിയുടെ സ്വത്തുണ്ട്, പിന്നെ എന്റെ സ്വത്ത് എന്തിനാണ് അവൾക്ക് ? കള്ളി എന്ന് വിളിച്ചത് എനിക്ക് സഹിക്കാനാകില്ല'; പൊട്ടിക്കരഞ്ഞ് അംബിക

350 മെഗാവാട്ട് ശേഷി, പക്ഷേ ഉത്പാദനമില്ല; വൈദ്യുതി പ്രതിസന്ധിക്കിടെ കായംകുളം നിലയം ചര്‍ച്ചയില്‍

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ