Sports

ക്ലബിനേക്കാള്‍ വലുതല്ല ഒരു താരവും; മെസി-ബാഴ്‌സ ബന്ധത്തിലെ ഉലച്ചിലില്‍ എന്റിക്വെ

'മെസി ബാഴ്‌സ വിട്ടാല്‍ തന്നെ അധികം വൈകാതെ ബാഴ്‌സ വീണ്ടും കിരീടങ്ങള്‍ നേടിത്തുടങ്ങുമെന്ന് ഉറപ്പാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: ബാഴ്‌സ വിടാനുള്ള മെസിയുടെ താത്പര്യത്തിനൊപ്പം ക്ലബ് നില്‍ക്കണമായിരുന്നുവെന്ന് ബാഴ്‌സ മുന്‍ പരിശീലകനായ ലൂയിസ് എന്റിക്വെ. എന്നാല്‍ കളിക്കാരനേക്കാള്‍ വലുത് ക്ലബ് തന്നെയാണെന്നും എന്റിക്വെ പറഞ്ഞു. 

ബാഴ്‌സ വിടാനുള്ള മെസിയുടെ തീരുമാനം കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അത്ഭുതപ്പെടുത്തും വിധമുള്ള ബന്ധമാണ് മെസിയും ബാഴ്‌സയും തമ്മിലുള്ളത്. ബാഴ്‌സയുടെ വളര്‍ച്ചയില്‍ മെസിയുടെ പങ്ക് വളരെ വലുതാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ക്ലബ് വിടുന്ന കാര്യത്തില്‍ ബാഴ്‌സ മെസിയുമായി ഒത്തുതീര്‍പ്പിലെത്തണമായിരുന്നു, എന്റിക്വെ പറഞ്ഞു. 

മെസി ബാഴ്‌സ വിട്ടാല്‍ തന്നെ അധികം വൈകാതെ ബാഴ്‌സ വീണ്ടും കിരീടങ്ങള്‍ നേടിത്തുടങ്ങുമെന്ന് ഉറപ്പാണ്. ബാഴ്‌സ വിട്ടാലും മറ്റൊരു ക്ലബിനൊപ്പം മെസി പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നും സ്‌പെയിന്‍ പരിശീലകന്‍ ചൂണ്ടിക്കാണിക്കുന്നു. 2014-17 കാലത്താണ് എന്റിക്വെ ബാഴ്‌സയുടെ പരിശീലകനായിരുന്നത്. 2015 സീസണില്‍ മൂന്ന് കിരീടമാണ് ബാഴ്‌സ നേടിയത്. 

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് 8-2ന് തോറ്റതിന് പിന്നാലെയാണ് ക്ലബ് വിടാനുള്ള തീരുമാനം മെസി ക്ലബിനെ അറിയിച്ചത്. എന്നാല്‍ റിലീസ് ക്ലോസില്‍ പറയുന്ന 700 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന നിലപാടില്‍ ക്ലബ് ഉറച്ച് നിന്നു. മെയ് 31 വരെ റിലീസ് തുക നല്‍കാതെ ക്ലബ് വിടാമെന്ന വ്യവസ്ഥ കോവിഡിനെ തുടര്‍ന്ന് സീസണ്‍ നീണ്ട സാഹചര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മെസി വാദിച്ചു. എന്നാല്‍ ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി മെസി ബാഴ്‌സയില്‍ തന്നെ തുടരുന്നു എന്ന് പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു