Sports

ഖത്തര്‍ ലോക കപ്പ്; നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മരിക്കുന്നത് ആയിരങ്ങള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരു മിനിറ്റ് നിശബ്ദത പാലിക്കുകയാണ് എങ്കില്‍, ലോക കപ്പിലെ ആദ്യ 44 മത്സരങ്ങള്‍ക്കും നിശബ്ദദ മാത്രമായിരിക്കും അകമ്പടി എന്ന് ട്രേഡ് യൂണിയന്‍ നേതാവ്

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് ആവേശത്തിനായി ഒരുങ്ങുകയാണ് ഖത്തര്‍. ഖത്തറിലെ മൈതാനങ്ങളിലേക്ക് പന്തുരുളുവാനായി ലോകം കാത്തിരിക്കവെയാണ് കാല്‍പ്പന്തിന്റെ ആവേശത്തിനായി ജീവന്‍ വെടിഞ്ഞവരുടെ എണ്ണം പുറത്തു വരുന്നത്. 

2022ലെ ലോക കപ്പിന് വേദിയാവുന്ന ഖത്തറില്‍ സ്റ്റേഡിയത്തിന്റേതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് എത്ര പേര് എന്നതില്‍ വ്യക്തമായ കണക്ക് നല്‍കാനാവില്ല. എന്നാല്‍, ലോക കപ്പിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച പ്രവാസി തൊഴിലാളികളെ ആദരിച്ച് നമ്മള്‍ മത്സരങ്ങളില്‍ ഒരു മിനിറ്റ് നിശബ്ദത പാലിക്കുകയാണ് എങ്കില്‍, ലോക കപ്പിലെ ആദ്യ 44 മത്സരങ്ങള്‍ക്കും നിശബ്ദദ മാത്രമായിരിക്കും അകമ്പടി എന്ന് ട്രേഡ് യൂണിയന്‍ നേതാവ് പറയുന്നു. 

നാല് വര്‍ഷം കൊണ്ട് എട്ട് സ്റ്റേഡിയങ്ങളാണ് ലോക കപ്പിന് വേണ്ടി ഖത്തറിന് സജ്ജമാക്കേണ്ടതായുള്ളത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വ്യക്തമല്ല. എന്നാല്‍ ഞെട്ടിക്കുന്ന കണക്കാണ് നമുക്ക് മുന്നിലേക്ക് വരുന്നതെന്നും നോര്‍വേജിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആയിരക്കണക്കിന് തൊഴിലാളികളാണ് ഖത്തറിലെ ലോക കപ്പിനായുള്ള നിര്‍മാണ ഘട്ടങ്ങളില്‍ മരിച്ചിരിക്കുന്നത്. ഖത്തറിലെ മാത്രമല്ല, ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള പ്രവാസി തൊഴിലാളികളുടെ അവസ്ഥ ഇതാണ്.  എന്നാല്‍ ഖത്തറില്‍ നിന്നും ലോക കപ്പിന്റെ വേദി മാറ്റുന്നതിനുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT