Sports

ഗാര്‍ഹിക പീഡന കേസ്; പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഗാര്‍ഹിക പീഡന കേസില്‍ അലിപ്പൂര്‍ ജില്ല കോടതിയാണ് ഷമിക്കും സഹോദരന്‍ ഹസീദ് അഹമ്മദിനും വാറന്റ് പുറപ്പെടുവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ഗാര്‍ഹിക പീഡന കേസില്‍ അലിപ്പൂര്‍ ജില്ല കോടതിയാണ് ഷമിക്കും സഹോദരന്‍ ഹസീദ് അഹമ്മദിനും വാറന്റ് പുറപ്പെടുവിച്ചത്. ഷമി നിലവില്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ്.

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയുടെ വിധി. താരത്തിനോട് 15 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതിയുടെ ഉത്തരവുണ്ട്. 15 ദിവസത്തിനുള്ളില്‍ കീഴടങ്ങി താരത്തിന് ജാമ്യത്തിനായി അപേക്ഷിക്കാം. 

നിലവില്‍ വിന്‍ഡീസിലുള്ള മുഹമ്മദ് ഷമി രണ്ടാം ടെസ്റ്റിന് ശേഷം താരം നാട്ടിലേക്ക് മടങ്ങിയേക്കും. കഴിഞ്ഞ വര്‍ഷം ഷമിയ്‌ക്കെതിരെ സമാന കേസുണ്ടായിരുന്നു. താരത്തിനെതിരെ അന്ന് വലിയ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി