Sports

ഗ്രീഷ്മകാലത്ത് ക്രിക്കറ്റ് വസന്തത്തിനായി ഒരുങ്ങി ഓസ്‌ട്രേലിയ, ഇന്ത്യക്കെതിരായ പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

എല്ലാ ടെസ്റ്റുകളും ഒരു വേദിയില്‍ നടത്താന്‍ ഓസ്‌ട്രേലിയ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ട നാല് വേദികളും കണ്ടെത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവയാണ് മത്സര വേദികള്‍. എല്ലാ ടെസ്റ്റുകളും ഒരു വേദിയില്‍ നടത്താന്‍ ഓസ്‌ട്രേലിയ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡിസംബര്‍ മൂന്നിന് ബ്രിസ്‌ബേനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഡിസംബര്‍ 11 മുതല്‍ അഡ്‌ലെയ്ഡിലാണ് രണ്ടാമത്തെ ടെസ്റ്റ്. ഡിബംസര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ്. സിഡ്‌നിയാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് വേദിയാവുക. ജനുവരി മൂന്നിനാണ് സിഡ്‌നിയിലെ ടെസ്റ്റ്. 

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.  കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓസീസ് മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയം പിടിച്ച് ഇന്ത്യ ചരിത്രമെഴുതിയിരുന്നു. 2-1നാണ് ഇന്ത്യ അവിടെ ജയം പിടിച്ചത്. 

ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് അഫ്ഗാനിസ്ഥാനെതിരെ കളിച്ച് ഹോം സമ്മര്‍ സീസണ്‍ ആരംഭിക്കാനാണ് ഓസ്‌ട്രേലിയയുടെ പദ്ധതി. പെര്‍ത്തില്‍ നവംബര്‍ 21നാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ആരംഭിക്കുക. രാത്രി പകല്‍ ടെസ്റ്റാണ് അത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്