Sports

ചരിത്ര നേട്ടവുമായി മേരികോം ; ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം, റെക്കോഡ്

ഫൈനലില്‍ ഉക്രൈന്‍ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം കീഴടക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോമിന് ചരിത്ര നേട്ടം. റെക്കോഡോടെയാണ് മേരികോം സ്വര്‍ണം നേടിയത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടുന്ന വനിതാ താരമെന്ന റെക്കോഡും മേരികോം സ്വന്തമാക്കി. 

വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരികോം സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം കീഴടക്കിയത്. അഞ്ചു സ്വര്‍ണം നേടിയ അയര്‍ലന്‍ഡിന്റെ കാത്തി ടെയ് ലറുടെ റെക്കോഡാണ് മണിപ്പൂര്‍ താരം മറികടന്നത്. 

വിജയത്തോടെ ക്യൂബന്‍ ബോക്‌സിംഗ് ഇതിഹാസം ഫെലിക്‌സ് സാവന്റെ റെക്കോഡിനൊപ്പമെത്തി മേരികോം. ബോക്‌സിംഗ് കരിയറില്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ആറ് സ്വര്‍ണമെഡലും ഒരു വെള്ളിമെഡലുമാണ് സാവന്‍ നേടിയിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം