Sports

ഞങ്ങളാണ് കറുത്ത വര്‍ഗക്കാര്‍ക്ക് വഴി തെളിച്ചത്, ഞങ്ങള്‍ അന്ന് നന്നായി കളിച്ചത് കൊണ്ടാണ് ഇന്ന് റബാഡയും എന്‍ഗിഡിയും ഉണ്ടായത്: എന്‍ടിനി

'അന്ന് ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയതിനാലാണ് ഇന്ന് റബാഡ ഉണ്ടായത്. അവര്‍ക്ക് ഇന്ന് ഈ ജീവിതവും ആഡംബരവും ലഭിക്കാന്‍ കാരണം ഞങ്ങളാണ്'

Author : സമകാലിക മലയാളം ഡെസ്ക്

കേപ്പ്ടൗണ്‍: റബാഡ, എന്‍ഗിഡി എന്നിവരെ പോലുള്ള കളിക്കാര്‍ക്കായി വഴി തെളിയിച്ചത് തങ്ങളെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ ബൗളര്‍ എന്‍ടിനി. അന്ന് ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയതിനാലാണ് ഇന്ന് റബാഡ ഉണ്ടായത്. അവര്‍ക്ക് ഇന്ന് ഈ ജീവിതവും ആഡംബരവും ലഭിക്കാന്‍ കാരണം ഞങ്ങളാണ്, എന്‍ടിനി പറഞ്ഞു. 

എന്റെ വംശത്തെ കുറിച്ച് മാധ്യമങ്ങള്‍ എന്നെ ഓര്‍മിപ്പിക്കാറുണ്ട്. എന്നാല്‍ എന്റെ നിറത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ടീമിനുള്ളില്‍ നില്‍ക്കുമ്പോഴും എനിക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. ടീമിന്റെ ഭാഗം തന്നെയാണ് ഞാന്‍ എന്നാണ് തോന്നിയിട്ടുള്ളത്. ജേഴ്‌സി അണിയുമ്പോള്‍ ഞാന്‍ സൗത്ത് ആഫ്രിക്കയെ ആണ് പ്രതിനിധീകരിക്കുന്നത്. ഞാന്‍ തനിച്ചല്ല എന്നാണ് തോന്നിയിട്ടുള്ളത്, എന്‍ടിനി പറയുന്നു. 

മറ്റ് 10 പേര്‍ക്കൊപ്പം ഞാന്‍ കളിക്കുന്നു, ഒരേ ലക്ഷ്യത്തോടെ, ജയിക്കണം....പതിയെ ഞാന്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടുന്നു....അതോടെ എന്റെ രാജ്യത്തിന് വേണ്ടി പലതം നേടാനാണ് ഞാന്‍ എത്തിയിരിക്കുന്നതെന്ന് ആളുകള്‍ക്ക് മനസിലായി...

കറുത്ത വര്‍ഗക്കാരായ മറ്റ് കളിക്കാര്‍ ടീമിലേക്ക് വരുമ്പോള്‍ ഞാന്‍ പറയും, അവസരം പ്രയോജനപ്പെടുത്തുക, ചരിത്രത്തില്‍ പേരെഴുതി ചേര്‍ക്കുക. എന്നാല്‍ നല്ല പ്രകടനം നടത്താതെ അതിന് സാധിക്കില്ല. എങ്ങനെയൊക്കെയോ ഞങ്ങള്‍ക്കെല്ലാം നന്നായി കളിക്കാനായി. ഇപ്പോള്‍ റബാഡയുണ്ട് ഇവിടെ...കാരണം അന്ന് ഞങ്ങള്‍ നന്നായി കളിച്ചതിനാല്‍...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം