Sports

‘ഞാൻ ഒപ്പമില്ല എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല, ചുണക്കുട്ടികളെ എല്ലാ വിജയവും‘- ചെന്നൈ ടീമിന് ആശംസയുമായി റെയ്ന

‘ഞാൻ ഒപ്പമില്ല എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല, ചുണക്കുട്ടികളെ എല്ലാ വിജയവും‘- ചെന്നൈ ടീമിന് ആശംസയുമായി റെയ്ന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിൽ 13ാം സീസണിന് ഇന്ന് തുടക്കമാകുമ്പോൾ, ആദ്യ പോരാട്ടത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശംസകൾ നേർന്ന് വെറ്ററൻ താരം സുരേഷ് റെയ്ന. ട്വിറ്ററിലൂടെയാണ് റെയ്നയുടെ ആശംസ. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ.  

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിനായി ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിനൊപ്പം റെയ്നയും തുടക്കത്തിൽ അവിടെ എത്തിയതാണ്. എന്നാൽ, ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയതിനു പിന്നാലെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനിടെയാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ടീമിന് റെയ്ന ആശംസകൾ നേർന്നത്. 

‘ചെന്നൈ സൂപ്പർ കിങ്സിന്റെ ചുണക്കുട്ടികൾക്ക് എല്ലാ വിജയവും ആശംസിക്കുന്നു. ഇന്ന് ഞാൻ നിങ്ങൾക്കൊപ്പം അവിടെ ഇല്ല എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എങ്കിലും എന്റെ ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു’ – റെയ്ന കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT