Sports

ടെസ്റ്റിലും ഫ്‌ളെമിങ്ങിനെ പിന്തള്ളി റോസ് ടെയ്‌ലര്‍; കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് ബാറ്റ്‌സ്മാന്‍

ടെസ്റ്റിലും ഫ്‌ളെമിങ്ങിനെ പിന്തള്ളി റോസ് ടെയ്‌ലര്‍; കൂടുതല്‍ റണ്‍സ് നേടുന്ന കിവീസ് ബാറ്റ്‌സ്മാന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കിവീസ് ബാറ്റ്‌സ്മാന്‍ എന്ന പദവി റോസ് ടെയ്‌ലര്‍ക്ക്. സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ പിന്തള്ളിയാണ് ടെയ്‌ലര്‍ ബ്ലാക്ക കാപ്പിലെ മുന്‍നിരക്കാരനായത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് റോസ് ടെയ്‌ലര്‍ പുതിയ നേട്ടം എത്തിപ്പിടിച്ചത്. നഥാന്‍ ലിയോണെ മിഡ് ഓണിലേക്ക് നീട്ടിയടിച്ച് മൂന്നു റണ്‍ നേടിയതോടെ ടെസ്റ്റില്‍ ടെയ്‌ലറുടെ ടോട്ടല്‍ 7174. 7172 റണ്‍സാണ് ന്യൂസിലന്‍ഡിനു വേണ്ടി ഫ്‌ളെമിങ് നേടിയിട്ടുള്ളത്.

99 ടെസ്റ്റുകളിലെ 174 ഇന്നിങ്‌സുകളില്‍നിന്നായി ആണ് റോസ് ടെയ്‌ലര്‍ 7174 റണ്‍്‌സ് അടിച്ചെടുത്തത്. ശരാശരി 46.28. 19 സെഞ്ചുറികളും 33 അര്‍ധ ശതകങ്ങളും ഉള്‍പ്പെടുന്നതാണ് ടെയ്‌ലറുടെ കരിയര്‍. ഫ്‌ളെമിങ് 111 ടെസ്റ്റുകളില്‍നിന്നാണ് 7172 റണ്‍സ് നേടിയത്. 

ഏകദിനങ്ങളില്‍ കൂടുതല്‍ റണ്‍ നേടുന്ന ന്യൂസിലാന്‍ഡുകാരന്‍ എന്ന ബഹുമതി ഫെബ്രുവരിയില്‍ ടെയ്‌ലര്‍ സ്വന്തമാക്കിയിരുന്നു. ഫ്‌ളെമിങ്ങിനെ തന്നെയാണ് ഏകദിനത്തിലും ടെയ്‌ലര്‍ പിന്നിലാക്കിയത്. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ രാജ്യാന്തര റണ്ണുകള്‍ നേടിയ കിവീസ് ബാറ്റ്‌സ്മാനാണ് ടെയ്‌ലര്‍. 17,250 റണ്‍സാണ് രാജ്യാന്തര മത്സരങ്ങളില്‍ ടെയ്‌ലര്‍ നേടിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം