Sports

ടോസ് ശ്രീലങ്കയ്ക്ക്; ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബൗള്‍ ചെയ്യും

ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ നേരിടാനിറങ്ങുന്നു. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. 

നാല് കളികളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്റോടെ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയോടാണ് ഓസീസ് ഒരു മത്സരം പരാജയപ്പെട്ടത്. മറുഭാഗത്ത് ശ്രീലങ്കയ്ക്ക് നാലില്‍ രണ്ട് മത്സരങ്ങളും മഴ മുടക്കിയതിനെ തുടര്‍ന്ന് ഒരു വിജയം മാത്രമാണ് അവര്‍ക്ക് സ്വന്തമാക്കാനായത്. 

ശ്രീലങ്കന്‍ നിരയില്‍ സുരംഗ ലക്മല്‍ ഇന്ന് കളിക്കില്ല. സിരിവര്‍ധനെ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓസീസ് നിരയില്‍ നതാന്‍ കോള്‍ടര്‍ നെയ്ല്‍ കളിക്കില്ല. പകരം ജാസന്‍ ബെഹ്‌രന്‍ഡോഫ് കളിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ

'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ