Sports

ട്രിപ്പിള്‍ സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍; ബ്രാഡ്മാനേയും പിന്നിലാക്കി, മുന്നൂറ് കടക്കുന്ന ഏഴാമത്തെ ഓസീസ് താരം

വാര്‍ണറുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ഇത്. അഡ്‌ലെയ്ഡില്‍ ബ്രാഡ്മാന്‍ നേടിയ 299 റണ്‍സ് എന്ന ഉയര്‍ന്ന സ്‌കോറും വാര്‍ണര്‍ ഇവിടെ മറികടന്നു

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസില്‍ നിറം മങ്ങിയതിന്റെ നിരാശയെല്ലാം മറക്കാം. ഇരട്ട ശതകവും കടന്ന് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തി തിരിച്ചു വരവ് ശരിക്കും ആഘോഷിച്ച് ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് ഇരട്ട ശതകം വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തിച്ചത്. 390 പന്തില്‍ നിന്ന് 37 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് വാര്‍ണറുടെ കുതിപ്പ്. 

ഓസീസ് ഇന്നിങ്‌സിന്റെ 119ാം ഓവറിലെ ആദ്യ ഡെലിവറി തന്നെ അബ്ബാസിനെ ബൗണ്ടറി കടത്തിയാണ് വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തിയത്. അഡ്‌ലെയ്ഡില്‍ ബ്രാഡ്മാന്‍ നേടിയ 299 റണ്‍സ് എന്ന ഉയര്‍ന്ന സ്‌കോറും വാര്‍ണര്‍ ഇവിടെ മറികടന്നു. 

രാത്രി പകല്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം. പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്നീ നേട്ടങ്ങളും അഡ്‌ലെയ്ഡില്‍ വാര്‍ണര്‍ സ്വന്തമാക്കി. ടെസ്റ്റില്‍ ഇരട്ട ശതകം കുറിക്കുന്ന ഏഴാമത്തെ ഓസീസ് താരമാണ് വാര്‍ണര്‍. 

അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായി നടക്കുന്ന ടെസ്റ്റില്‍ അതിവേഗമായിരുന്നു വാര്‍ണര്‍ സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം ആദ്യ സെഷനില്‍ ഇരട്ട ശതകം കണ്ടെത്തിയ വാര്‍ണര്‍, രണ്ടാം സെഷനിലേക്ക് എത്തിയപ്പോഴേക്കും ഇരട്ട ശതകം ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT