Sports

ഡേവിഡ് ജയിംസിന്റെ വാദം പൊളിഞ്ഞു; ബ്ലാസ്റ്റേഴ്‌സ് വിട്ട സിഫ്‌നിയോസ് ഗോവന്‍ ടീമില്‍ 

പരിക്ക് കാരണമാണ് സിഫ്‌നിയോസ് ടീം വിട്ടതെന്നായിരുന്നു പരിശീലകന്‍ ഡേവിഡ് ജെയിംസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ താരം ഗോവന്‍ ടീമില്‍ ചേര്‍ന്നതോടെ ഈ വാദം പൊളിയുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെ നിരാശയിലാക്കി ടീം വിട്ടുപോയ സൂപ്പര്‍ താരം മാര്‍ക്ക് സിഫ്‌നിയോസ് എഫ്.സി ഗോവയില്‍ ചേര്‍ന്നു.  പരിക്ക് കാരണമാണ് സിഫ്‌നിയോസ് ടീം വിട്ടതെന്നായിരുന്നു പരിശീലകന്‍ ഡേവിഡ് ജെയിംസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ താരം ഗോവന്‍ ടീമില്‍ ചേര്‍ന്നതോടെ ഈ വാദം പൊളിയുകയാണ്. സീസണില്‍ ടീമിനായി നാല് ഗോള്‍ നേടിയ ഈ ഡച്ച് സ്‌െ്രെടക്കര്‍ കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്.


ടീമിന്റെ ആദ്യ പരിശീലകനായിരുന്ന റെനെ മ്യുലന്‍സ്റ്റീന്‍ രാജി വച്ചതിന് പിന്നാലെയായിരുന്നു സിഫ്‌നിയോസും ടീം വിട്ടത്. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസായിരുന്നു. ടീം വിടുന്നതുമായി ബന്ധപ്പെട്ട് താരം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് മീഡിയ മാനേജര്‍ സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി