Sports

ഡേവ് വാട്ട്‌മോറിന്റെ പിന്‍ഗാമി ടിനു യോഹന്നാന്‍, കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി നിയമിച്ചു

ഡേവിഡ് വാട്ട്‌മോര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പരിശീലകനായുള്ള തിരച്ചിലിലായിരുന്നു കേരളം

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനെ നിയമിച്ചു. ഡേവിഡ് വാട്ട്‌മോര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പരിശീലകനായുള്ള തിരച്ചിലിലായിരുന്നു കേരളം. 

ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്. 

ഏകദിനത്തിലും ടെസ്റ്റിലുമായി അഞ്ച് വിക്കറ്റുകളാണ് വലംകയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യക്ക് വേണ്ടി ടിനു മൂന്ന് ടെസ്റ്റുകളില്‍ ജേഴ്‌സി അണിഞ്ഞു. 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുനിന് വേണ്ടിയും ഈ മലയാളി താരം കളിച്ചിരുന്നു. 

കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയിലും, സയിദ് മുഷ്താഖ് അലി ട്രോഫിയിലും ഉള്‍പ്പെടെ നിരാശാജനകമായ കളിയാണ് കേരളത്തില്‍ നിന്ന് വന്നത്. 2017-18 സീസണില്‍ രഞ്ജിയില്‍ വാട്ട്‌മോര്‍ കേരളത്തെ ക്വാര്‍ട്ടറിലേക്ക് എത്തിക്കുകയും, 2018-19ല്‍ ചരിത്രത്തിലാദ്യമായി സെമി തൊടിയിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ 2019-20 സീസണില്‍ ബാറ്റ്‌സ്മാന്മാര്‍ മികവിനൊത്ത് ഉയരാതിരുന്നതോടെ കേരളം തകര്‍ന്നടിഞ്ഞു. റോബിന്‍ ഉത്തപ്പയെ നായകനായി കൊണ്ടുവന്നിട്ടും കേരളത്തിന് രക്ഷയുണ്ടായില്ല. ഫോം കണ്ടെത്താന്‍ റോബിന്‍ ഉത്തപ്പയും വിഷമിച്ചതോടെ സച്ചിന്‍ ബേബിയിലേക്ക് തന്നെ കേരളത്തിന് നായക സ്ഥാനം നല്‍കേണ്ടി വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം