Sports

ഡ്രസിങ് റൂമിലെ ഗ്ലാസ് അവര്‍ പൊട്ടിച്ചേനെ; കുക്കിന്റെ സെഞ്ചുറി ഇംഗ്ലണ്ട് ആഘോഷിച്ചത് ഇങ്ങനെയാണ്‌

കുക്കിനോടുള്ള വൈകാരികമായ താരങ്ങളുടെ അടുപ്പം കുക്കിന്റെ സെഞ്ചുറി അവര്‍ ആഘോഷിക്കുന്ന വിധം കണ്ടാല്‍ മനസിലാവും

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെയായിരുന്നു അലിസ്റ്റയര്‍ കുക്ക് താന്‍ ക്രിക്കറ്റ്‌
മതിയാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. പിന്നീടുള്ള നിമിഷങ്ങളില്‍ തങ്ങള്‍ എത്രമാത്രം നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് കുക്കിനെ ബോധ്യപ്പെടുത്താനായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റേയും ആരാധകരുടേയും ശ്രമം. 

കുക്കിനോടുള്ള വൈകാരികമായ താരങ്ങളുടെ അടുപ്പം കുക്കിന്റെ സെഞ്ചുറി അവര്‍ ആഘോഷിക്കുന്ന വിധം കണ്ടാല്‍ മനസിലാവും. ഡ്രസിങ് റൂമിന്റെ ഗ്ലാസില്‍ തല്ലി ഒച്ചയുണ്ടാക്കി, നിര്‍ത്താതെ കയ്യടിച്ചായിരുന്നു കുക്ക് തന്റെ അവസാന ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷിച്ചത്. 

ഒരു മിനിറ്റ് ഒന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അത്രയും സമയവും ഇംഗ്ലണ്ട് താരങ്ങള്‍ ഡ്രസിങ് റൂമില്‍ നിന്നും കയ്യടിക്കുന്നു. ബെന്‍ സ്‌റ്റോക്ക്, ബെയര്‍സ്റ്റൗ, സാം കറന്‍ എ്ന്നിവര്‍ സന്തോഷം അടക്കാനാവാതെ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി