Sports

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ്: റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്

ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ വനിതകളുടെ 100 മീറ്ററില്‍ റക്കോര്‍ഡ് നേട്ടവുമായി ദ്യുതി ചന്ദ്. തന്റെയും രചിത മിസ്ത്രിയുടെയും പേരിലുള്ള മുന്‍ റെക്കോര്‍ഡാണ് ദ്യുതി ഇത്തവണ മറികടന്നത്. 100 മീറ്റര്‍ 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 തിരുത്തിക്കുറിക്കുകയായിരുന്നു.

11.26 എന്ന ദ്യുതിയുടെ തന്നെ മുന്‍കാല റക്കോര്‍ഡ് തന്നെയാണ് ഇപ്പോള്‍ മറികടന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ദ്യുതി 11.26 സെക്കന്‍ഡില്‍ ഓടിയെത്തി റെക്കോര്‍ഡിട്ടത്. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍ ഹീറ്റ്‌സിലായിരുന്നു ദ്യുതിയുടെ റെക്കോര്‍ഡ് പ്രകടനം.

റെക്കോര്‍ഡ് പ്രകടനത്തോടെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്നതിന് തൊട്ടടുത്തെത്താനും ദ്യുതിക്കായി. 11.15 സെക്കന്‍ഡാണ് ഒളിംപിക്‌സ് യോഗ്യത നേടാനുള്ള സമയം. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ സെമിയെലത്താന്‍  ദ്യുതിക്കായിരുന്നില്ല.

11.48 സെക്കന്‍ഡില്‍ ഓടിയെത്തി ഹീറ്റസില്‍ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. തന്റെ മികച്ച സമയത്തിന് അടുത്തെത്താന്‍ പോലും ദ്യുതിക്ക് കഴിഞ്ഞിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം