Sports

ദേശീയ സീനിയര്‍ വോളിബോള്‍: കേരള പുരുഷ ടീമിന് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം

ദേശീയ സീനിയര്‍ വോളിബോളില്‍ കേരള പുരുഷ ടീമിന്റെ ആറാം കിരീടമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ സീനിയര്‍ വെളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ ടീമിന് തിളങ്ങുന്ന ജയം. ഒന്നിനെതിരെ
മൂന്നു സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം. 2016ല്‍ ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇതേ എതിരാളികളെ വീഴ്ത്തി സ്വന്തമാക്കിയ കിരീടമാണ് കോഴിക്കോട് വെച്ച് കേരള പുരുഷന്‍മാര്‍ നിലനിര്‍ത്തിയത്. 

ദേശീയ സീനിയര്‍ വോളിബോളില്‍ കേരള പുരുഷ ടീമിന്റെ ആറാം കിരീടമാണിത്. സ്‌കോര്‍: 24-26, 25-23, 25-19, 25-21. നേരത്തേ റെയില്‍വേസുമായി നടന്ന വനിതകളുടെ ഫൈനലില്‍ കേരളം പൊരുതി തോറ്റിരുന്നു.

സെമിയില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോര്‍: 25- 22, 30-28, 25-22. ക്യാപ്റ്റന്‍ ജെറോം വിനീതിന്റെയും അജിത് ലാലിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് സെമിയില്‍ തമിഴ്‌നാടിനെ മറികടക്കാന്‍ കേരളത്തിന് തുണയായത്. അതേസമയം, സര്‍വീസസിനെ വീഴ്ത്തിയാണ് റെയില്‍വേയുടെ ഫൈനല്‍ പ്രവേശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു