Sports

ദ്രാവിഡിനെ സ്വീപ്പ് ഷോട്ട് പഠിപ്പിച്ച താരം, അതിവേഗ സെഞ്ചുറിയില്‍ ചരിത്രമെഴുതിയ വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു

 1988-89ലെ ഇറാനി ട്രോഫിയില്‍ 56 പന്തില്‍ നിന്ന് സെഞ്ചുറി നേടിയാണ് തന്റെ ബാറ്റിങ് കരുത്ത് വിബി പുറത്തെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍(57)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യന്‍, തമിഴ്‌നാട് ഒപ്പണറായിരുന്ന വിബി ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പാഡണിഞ്ഞു. 

ഹാര്‍ഡ് ഹിറ്റിങ് ഓപ്പണര്‍ എന്ന പേരിലാണ് വിബി ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 53 റണ്‍സാണ് ഏകദിനത്തിലെ ഇദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 4999 റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. 10 സെഞ്ചുറികളും. 1988-89ലെ ഇറാനി ട്രോഫിയില്‍ 56 പന്തില്‍ നിന്ന് സെഞ്ചുറി നേടിയാണ് തന്റെ ബാറ്റിങ് കരുത്ത് വിബി പുറത്തെടുക്കുന്നത്. ആ സമയം ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അത്. 

ഏറ്റവും ഒടുവില്‍ തമിഴ്‌നാട് രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ വിബി ടീമിലംഗമായിരുന്നു. 1988ലായിരുന്നു അത്. ആ സീസണില്‍ തമിഴ്‌നാടിന് വേണ്ടി എട്ട് കളിയില്‍ നിന്നും 551 റണ്‍സാണ് അദ്ദേഹം നേടിയത്. തമിഴ്‌നാട് ടീമിന്റെ നായക സ്ഥാനം വഹിച്ച വിബി പിന്നെ ഗോവ ടീമിലേക്കും ചേക്കേറി. പിന്നാലെ കോച്ചിങ്ങിലും കമന്ററിയിലുമായി ശ്രദ്ധ കൊടുക്കുകയായിരുന്നു. 

തമിഴ്‌നാട് രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനുമായിരുന്നു. രാഹുല്‍ ദ്രാവിഡുമായി വിബി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സ്വീപ്പ് ഷോട്ട് കളിക്കാന്‍ ദ്രാവിഡിനെ പഠിപ്പിച്ചത് താനാണെന്നാണ് വിബി പറഞ്ഞിരുന്നത്. ദ്രാവിഡിന്റെ മകനും ചെന്നൈയിലെ വിബിയിടെ കോച്ചിങ് സെന്ററില്‍ പരിശീലനത്തിനെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം