Sports

ധവാന് നേരെ വാളുയരും? ടീം സെലക്ഷന്‍ മാറ്റിവെച്ചത് മനോവീര്യം കളയാതിരിക്കാന്‍

ഇംഗ്ലണ്ട് പരമ്പരയുടെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് അറിയേണ്ടത്

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക ഏഷ്യാ കപ്പ് ഫൈനലിന് ശേഷമെന്ന് സൂചന. സെപ്തംബര്‍ 26ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നത് എങ്കിലും അതുണ്ടായില്ല. സെപ്തംബര്‍ 28ന് ശേഷമാകും ഇനി ടീം പ്രഖ്യാപനം ഉണ്ടാവുക. 

ഫൈനല്‍ മുന്‍ നിര്‍ത്തി, കളിക്കാരുടെ മനോവീര്യത്തെ ബാധിക്കരുത് എന്ന് വിലയിരുത്തിയാണ് ടീം പ്രഖ്യാപനം മാറ്റി വെച്ചിരിക്കുന്നതെന്നാണ് സൂചന. ഇംഗ്ലണ്ട് പരമ്പരയുടെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ടെസ്റ്റ് ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് അറിയേണ്ടത്. 

ടെസ്റ്റില്‍ അതിജീവിക്കാന്‍ സാധിക്കാതെ പോകുന്ന ധവാന്റെ സാങ്കേതികത്വം, അശ്വിന്റേയും ഇശാന്ത് ശര്‍മയുടേയും ഫിറ്റ്‌നസ് എന്നിവ സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തും. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ നാലിന് രാജ്‌കോട്ടിലും, ഒക്ടോബര്‍ 12ന് ഹൈദരാബാദിലും. 

ഓസീസ് പരമ്പരയ്ക്ക് മുന്‍പുള്ള പരീക്ഷണമായിട്ടാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കാണുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ പരാജയപ്പെട്ടുവെങ്കിലും കൗണ്ടില്‍ മുരളി വിജയ് റണ്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ ടീമിലേക്കുള്ള മടങ്ങി വരവ് മുരളി വിജയ്ക്ക് പ്രയാസമാകും. 

ഓവലിലെ 149 റണ്‍സ് രാഹുലിന്റെ സ്ഥാനം ഉറപ്പിക്കുമ്പോള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് പരാജയപ്പെടുന്ന ധവാന്റെ കാര്യത്തിലാണ് തീരുമാനമാവേണ്ടത്. ബോള്‍ സ്വിങ് ചെയ്യുമ്പോഴോ, സീമര്‍മാര്‍ മികവ് പുലര്‍ത്തുമ്പോഴും ധവാന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. 

ടീമില്‍ സ്ഥാനം കാത്ത് നില്‍ക്കുകയാണ് പൃഥ്വി ഷായും മായങ്കും. രവീന്ദ്ര ജഡേജയും കുല്‍ദീപും ടീമില്‍ ഇടം പിടിക്കും. രഹാനേ, പൂജാര എന്നിവരുടെ കാര്യത്തില്‍ കടുത്ത നിലപാട് സെലക്ടര്‍മാര്‍ സ്വീകരിക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT