Sports

ധോണി വേണം, 2019 ലോകകപ്പ് ടീമിലെ അവിഭാജ്യ ഘടകമാണ്

ധോണിയെ പിന്തുണച്ച് ഇപ്പോള്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. വെറ്ററന്‍ താരത്തിന്റെ കരിയറിന് തിരശ്ശീല വീഴാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പിന്നാലെയെത്തി. ബാറ്റിങിലെ ഫോമില്ലായ്മയാണ് ധോണിക്ക് വിനയായത്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ധോണി തന്നെയാണ് ഇപ്പോഴും സൂപ്പര്‍ താരം. 

ധോണിയെ പിന്തുണച്ച് ഇപ്പോള്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. 

2019ല്‍ നടക്കുന്ന ലോകകപ്പില്‍ ധോണി കളിക്കണമെന്ന് ഗാവസ്‌കര്‍ പറയുന്നു. ധോണി ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതല്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. അതെ സമയം ഈ വിക്കറ്റ് കീപ്പര്‍ എന്ന നിലക്ക് ധോണിക്ക് പകരക്കാരനാവാന്‍ ആരുമില്ല എന്നതും ഒരു വസ്തുതയാണ് . ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റന്‍ എന്ന നിലയില്‍ ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് ഉപകാരപ്പെടുമെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

മത്സരത്തിനിടെ ഫീല്‍ഡര്‍മാരെ നിര്‍ത്താനും ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും ധോണി ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. 

2018ല്‍ ധോണിയെ സംബന്ധിച്ച് അത്ര മികച്ച അവസ്ഥയല്ല. ബാറ്റിങില്‍ അമ്പേ പരാജയമാണ് മുന്‍ നായകന്‍. 12 ഇന്നിങ്‌സുകളില്‍ നിന്ന് ഈ സീസണില്‍ ധോണിക്ക് നേടാന്‍ സാധിച്ചത് 252 റണ്‍സാണ്. 68.10 സ്‌ട്രൈക്ക് റേറ്റില്‍ 25 റണ്‍സ് ആവേറേജാണ് ധോണിയുടെ സമ്പാദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു