Sports

നമ്മള്‍ ക്രിസ്ത്യാനികളാണ്, പീഡനാരോപണം ഉന്നയിച്ച യുവതിയോട് ക്ഷമിക്കാന്‍ ആവശ്യപ്പെട്ട് നെയ്മറുടെ മാതാവ്‌

ഞാനും നിന്റെ സഹോദരിയും സ്ത്രീ എന്ന നിലയില്‍ ഉറപ്പ് പറയുന്നു, അവള്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല, നെയ്മര്‍ക്കുള്ള കുറിപ്പില്‍ അമ്മ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പീഡനാരോപണം ഉന്നയിച്ച യുവതിയോട് ക്ഷമിക്കാന്‍ ഫുട്‌ബോള്‍ താരം നെയ്മറോട് ആവശ്യപ്പെട്ട് താരത്തിന്റെ അമ്മ. ഇന്‍സ്റ്റഗ്രാമിലാണ് നെയ്മറുടെ അമ്മയുടെ കുറിപ്പ്. സത്യങ്ങള്‍ എല്ലാം പുറത്ത് വരികയാണ്. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ച് ദൈവത്തിലേക്ക് മടങ്ങി വരാനാണ് നെയ്മറോട് അമ്മ നദൈന്‍ ആവശ്യപ്പെടുന്നത്. 

ജീവിതത്തില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നതിലേക്ക് ശ്രദ്ധ കൊടുക്കുക, ഫുട്‌ബോള്‍ കളിക്കുന്നതിലേക്ക്...നമ്മള്‍ ക്രിസ്ത്യാനികളാണ്, ആ യുവതിയോട് ക്ഷമിക്കണം. ഞാനും നിന്റെ സഹോദരിയും സ്ത്രീ എന്ന നിലയില്‍ ഉറപ്പ് പറയുന്നു, അവള്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല, നെയ്മര്‍ക്കുള്ള കുറിപ്പില്‍ അമ്മ പറയുന്നു. 

തനിക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണം നിഷേധിച്ച് നെയ്മര്‍ ഏഴ് മിനിറ്റുള്ള വീഡിയോയുമായി എത്തിയിരുന്നു. ആ യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും, ആ യുവതിക്കൊപ്പമുള്ള ഫോട്ടോയും നെയ്മര്‍ ഈ വീഡിയോയില്‍ കാട്ടിയിരുന്നു. എന്നാല്‍, യുവതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചത് അന്വേഷിക്കുന്നുണ്ടെന്ന് റിയോ പൊലീസ് വ്യക്തമാക്കി. 

പാരിസില്‍ വിളിച്ചു വരുത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത് എന്ന വാദമാണ് നെയ്മര്‍ ഉന്നയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT