Sports

നാടകീയ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്; മുംബൈയെ തോല്‍പ്പിച്ചത് മൂന്ന് പന്ത് ബാക്കി നില്‍ക്കെ

52 പന്തില്‍ ആറ് ബൗണ്ടറിയും നാലു സിക്‌സും ചേര്‍ന്ന് 81 റണ്‍സാണ് ഡികോക്ക് എടുത്തത്.

സമകാലിക മലയാളം ഡെസ്ക്

വാങ്കഡെ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാടകീയ ജയം. മുംബൈ ഉയര്‍ത്തിയ 187 റണ്‍സ് വിജയ ലക്ഷ്യം വെറും മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. 

 ടോസ് നേടിയിട്ടും മുംബൈയെ ബാറ്റിങിന് അയക്കാനുള്ള രാജസ്ഥാന്റെ നീക്കം കൃത്യമായിരുന്നുവെന്നാണ് വിജയത്തിലൂടെ തെളിയുന്നത്. മിന്നുന്ന കളി പുറത്തെടുത്ത ഡികോക്കിനും മുംബൈയെ രക്ഷപെടുത്താനായില്ല. 52 പന്തില്‍ ആറ് ബൗണ്ടറിയും നാലു സിക്‌സും ചേര്‍ന്ന് 81 റണ്‍സാണ് ഡികോക്ക് എടുത്തത്. രോഹിത് ശര്‍മ്മയും മുംബൈയ്ക്കായി തിളങ്ങി. വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈയും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരറ്റത്ത് നിന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടും വിജയം രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു.

43 പന്തില്‍ നിന്ന് ഏഴു സിക്‌സും എട്ടു ബൗണ്ടറിയുമടക്കം 89 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. തുടക്കത്തിൽ രഹാനെയ്‌ക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ട്‌ലര്‍ രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണൊപ്പം 87 റണ്‍സും കൂട്ടിച്ചേര്‍ത്തു. അല്‍സാരി യുടെ ഓവറില്‍ രണ്ടു സിക്‌സും നാലു ബൗണ്ടറിയുമടക്കം 28 റണ്‍സ് അടിച്ചെടുത്ത ബട്ട്‌ലര്‍ മത്സരത്തിന്റെ ​ഗതി തന്നെ തിരിച്ചുവിട്ടു. രഹാനെ 21 പന്തില്‍ നിന്ന് 37 റണ്‍സും സഞ്ജു സാംസണ്‍ 31 റണ്‍സുമെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT