Sports

നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും കോഹ്‌ലി; മികച്ച താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം; മന്ധന വനിതാ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കോഹ്‌ലി വിസ്ഡന്റെ ലീഡിങ് ക്രിക്കറ്റ് ഇന്‍ ദി വേള്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. മികച്ച വനിത താരമായി ഇന്ത്യയുടെ സ്മൃതി മന്ധനയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും പുരസ്‌കാരം നേടാനായത് ഇന്ത്യക്ക് ഇരട്ടി മധുരമായി. മന്ധനയുടെ കന്നി നേട്ടമാണിത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലീഡിങ് ടി20 ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

പോയ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്‌ലി ഇടം പിടിച്ചു. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, സാം ക്യുറന്‍ വനിതാ താരങ്ങളായ റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് കോഹ്‌ലിക്ക് പുറമെ പട്ടികയിലുള്ളത്. മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായിട്ടാണ് കോഹ്‌ലി  ഇടം നേടുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 593 റണ്‍സ് നേടാന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന, ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്ക് തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് വിഭാഗങ്ങളിലുമായി കോഹ്‌ലി 68.37 ആവറേജില്‍ 2,735 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ധന കഴിഞ്ഞ തവണ 1,291 റണ്‍സാണ് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി