Sports

നോണ്‍ സ്‌റ്റോപ് സ്മിത്ത്; ഉജ്ജ്വല ബാറ്റിങ്; ആഷസില്‍ വീണ്ടും ശതകം

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം പോരാട്ടത്തില്‍ സ്മിത്ത് സെഞ്ച്വറി തികച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: പരിക്ക് മാറി തിരികെ ടീമിലെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഒരിക്കല്‍ കൂടി ടീമിന്റെ രക്ഷകനായി. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം പോരാട്ടത്തില്‍ സ്മിത്ത് സെഞ്ച്വറി തികച്ചു. രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെന്ന നിലയിലാണ്. 

ടെസ്റ്റ് കരിയറിലെ 26ാം സെഞ്ച്വറിയും ആഷസിലെ 11ാം സെഞ്ച്വറിയും ഈ പരമ്പരയിലെ മൂന്നാം ശതകവുമായി സ്മിത്ത് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കുറിച്ചത്. 163 പന്തുകള്‍ നേരിട്ട് 11 ഫോറുകളുമായി 101 റണ്‍സുമായി സ്മിത്ത് ക്രീസില്‍ നില്‍ക്കുന്നു. ക്യാപ്റ്റന്‍ ടിം പെയ്‌നാണ് സ്മിത്തിന് കൂട്ടായി ക്രീസിലുള്ളത്. പെയ്ന്‍ ഒന്‍പത് റണ്‍സെടുത്തിട്ടുണ്ട്. 

ടോസ് നേട ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ലബുഷനെ 67 റണ്‍സെടുത്ത് സ്മിത്തിന് പിന്തുണ നല്‍കിയിരുന്നു. ലബുഷനെയ്ക്ക് പുറമെ മാര്‍ക്കസ് ഹാരിസ് (13), ഡേവിജഡ് വാര്‍ണര്‍ (0), ട്രാസ് ഹെഡ്ഡ് (19), മാത്യു വെയ്ഡ് (16) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ നേടി. ലീച്, ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'