Sports

നോര്‍ത്ത് ഈസ്റ്റിനെ നിലംപരിശാക്കി: ബെംഗളൂരു എഫ്‌സി ഐഎസ്എല്‍ ഫൈനലില്‍

ബെംഗളബരു എഫ്‌സി തുടര്‍ച്ചയായ രണ്ടാം സീസണിലും ഐഎസ്എല്‍ ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ബെംഗളബരു എഫ്‌സി തുടര്‍ച്ചയായ രണ്ടാം സീസണിലും ഐഎസ്എല്‍ ഫൈനലില്‍. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളുടെയും പിറവി. മിക്കു (72), ദിമാസ് (87), സുനില്‍ ഛേത്രി (90+2) എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന്റെ ലീഡ് നേടിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം. നോര്‍ത്ത് ഈസ്റ്റിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു തോല്‍വി വഴങ്ങിയത്. സ്വന്തം മൈതാനത്ത് ഈ കടം വീട്ടിയ ബെംഗളൂരു, തകര്‍പ്പന്‍ വിജയത്തോടെ ഫൈനലില്‍ കടന്നു.

എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള രണ്ടാം സെമി വിജയികളുമായാണ് ബെംഗളൂരുവിന് ഫൈനലില്‍ ഏറ്റുമുട്ടേണ്ടി വരിക. മുംബൈയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ 5-1ന്റെ കൂറ്റന്‍ വിജയം നേടിയ എഫ്‌സി ഗോവയ്ക്കാണ് ഫൈനല്‍ സാധ്യത കൂടുതല്‍. ഐഎസ്എല്ലില്‍ അരങ്ങേറിയ കഴിഞ്ഞ സീസണിലും ബെംഗളൂരു ഫൈനലില്‍ കടന്നിരുന്നെങ്കിലും ചെന്നൈയിന്‍ എഫ്‌സിയോടു തോല്‍ക്കുകയായിരുന്നു.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഒരുപിടി സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ബെംഗളൂരു ഗോള്‍ വര്‍ഷം രണ്ടാം പകുതിയിലേക്കു കാത്തുവയ്ക്കുകയായിരുന്നു. ഈ സീസണില്‍ ഗോളടിയില്‍ രണ്ടാമതു നില്‍ക്കുന്ന സ്റ്റാര്‍ സ്‌െ്രെടക്കര്‍ ഓഗ്ബച്ചെ കളിക്കാതിരുന്നത് നോര്‍ത്ത് ഈസ്റ്റിന്റെ കളിയെ ബാധിച്ചു. രണ്ടാം പകുതിയില്‍ പരുക്കേറ്റ മറ്റൊരു നോര്‍ത്ത് ഈസ്റ്റ് സ്‌െ്രെടക്കര്‍ ഫെഡറികോ ഗല്ലേഗോയെ ആംബുലന്‍സിലാണ് മൈതാനത്തുനിന്നു നീക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT