Sports

പത്താമുദയം ലക്ഷ്യമിട്ട് കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍; ഫ്രഞ്ച് ഓപ്പണ്‍ നാളെ മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: റോളണ്ട് ഗാരോസ് എക്കാലവും ഉയര്‍ത്തിപ്പറയുന്ന ഒരു പേരുണ്ട്. കാളപ്പോരിന്റെ നാട്ടുകരാന്‍ റാഫേല്‍ നദാല്‍ എന്ന ആരാധകരുടെ റാഫയുടെ. ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടമാണ് അടുത്തയാഴ്ച 32 വയസു തികയുന്ന കളിമണ്‍ കോര്‍ട്ടിന്റെ ഈ രാജകുമാരന്‍ ലക്ഷ്യമിടുന്നത്.

പരിക്കും മോശം ഫോമും രണ്ട് വര്‍ഷത്തോളം തിരിച്ചടി നല്‍കിയ നദാല്‍ യൂറോപ്യന്‍ ക്ലേ കോര്‍ട്ടുകളില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന നദാല്‍ മോണ്ടികാര്‍ലോ, ബാഴ്‌സലോണ, മാഡ്രിഡ് എന്നീ ചാംപ്യന്‍ഷിപ്പുകളില്‍ ചാംപ്യനായാണ് ഫ്രഞ്ച് ഓപ്പണിനെത്തുന്നത്.

കലണ്ടര്‍ വര്‍ഷത്തെ രണ്ടാം ഗ്രാന്‍സ്‌ലാമിന് അരങ്ങുണരുമ്പോള്‍ മാന്‍ ഓഫ് ദ ഇയര്‍ റോജര്‍ ഫെഡറര്‍ എന്ന ശക്തനായ പ്രതിയോഗി റോളണ്ട് ഗാരോസിലില്ല. വിംബിള്‍ഡണ് ശ്രദ്ധ കൊടുക്കാന്‍ വേണ്ടി സ്വിസ് താരം ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി. ഗര്‍ഭിണിയായ സെറീന വില്യംസിന്റെയും അസാന്നിധ്യം ഇത്തവണ ഫ്രഞ്ച് ഓപ്പണിലുണ്ട്.

നിലവിലെ ചാംപ്യന്‍ നവാക് ദ്യോകോവിച്ച് ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ, ഓസ്‌ട്രേലിയന്‍ താരം ഡൊമനിക്ക് തീം, ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെരേവ് തുടങ്ങിയവര്‍ പുരഷ വിഭാഗത്തില്‍ നദാലിനോടൊപ്പം മാറ്റുരയ്ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളില്ലാത്ത ഫ്രഞ്ച് ഓപ്പണ്‍ എന്ന ദുഷ്‌പേര് നഷ്ടപ്പെടുത്തില്ലെന്നാണഅ സംഘാടകരുടെ വിലയിരുത്തല്‍.

നദാലും ദ്യോകോവിച്ചും ആണ് ചാപ്യന്‍ഷിപ്പിലെ സൂപ്പര്‍ ഫേവറേറ്റുകള്‍. എന്നാല്‍, ഈ രണ്ട് താരങ്ങളും സെമിയില്‍ ഏറ്റുമുട്ടത്തക്ക രീതിയിലാണ് മത്സരം ക്രമപ്പെടുത്തിയിട്ടുള്ളത്. 

ദ്യോകോവിച് ആദ്യ മത്സരത്തില്‍ മാഴ്‌സലോ ഗ്രാനോളേഴ്‌സിനേയും നദാല്‍ ബനോയിറ്റ് പെയറിനേയും നേരിടും. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ പുരുഷവിഭാഗത്തിലെ രണ്ടാം സെമിയില്‍ ബ്രിട്ടന്റെ ആന്റി മുറെയും സ്വിറ്റ്‌സര്‍ലന്റിന്റെ വാവ്‌റിങ്കയും ഏറ്റുമുട്ടും. മറെയ്ക്ക് മൂന്നാം റൗണ്ടില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടില്‍ ഡെല്‍പെട്രോയെ നേരിടേണ്ടിവരും.

വനിതാ വിഭാഗത്തില്‍ ടോപ് സീഡ് ആഞ്ജലിക്ക കെര്‍ബറിനാണ് സാധ്യത. ആദ്യ റൗണ്ടില്‍ റഷ്യയുടെ ഏക്തറീന മക്കറോവയാണ് കെര്‍ബറിന്റെ എതിരാളി. സെമിയിലെത്തിയാല്‍ നിലവിലെ ചാമ്പ്യ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയെ നേരിടേണ്ടിവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT