Sports

പിടിമുറുക്കി ഇംഗ്ലണ്ട്; വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടം

പിടിമുറുക്കി ഇംഗ്ലണ്ട്; വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസിന് 272 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടം.

ആദ്യം ബറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 197 റണ്‍സ് കൂടി വേണം. 

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (75), ഷംമ്ര ബ്രൂക്‌സ് (68) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. അല്‍സാരി ജോസഫ് (32), ഷായ് ഹോപ് (25) എന്നിവരും പിടിച്ചുനിന്നു. കാംപല്‍ (12), ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ (രണ്ട്), ബ്ലാക്ക്‌വുഡ്, ഡോവ്‌റിച് എന്നിവര്‍ പൂജ്യത്തിനും മടങ്ങി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ റോസ്റ്റന്‍ ചേസ് (41), കെമര്‍ റോച്ച് (പൂജ്യം) എന്നിവരാണ് ക്രീസില്‍.  

ഇംഗ്ലണ്ടിനായി ജോഫ്രെ ആര്‍ച്ചര്‍ക്ക് പകരം ടീമിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാം കറന്‍ രണ്ടും ബെസ്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ബെന്‍ സ്‌റ്റോക്‌സ് (176), ഡോം സിബ്‌ലെ (120) എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോസ് ബട്‌ലര്‍ (40), ബെസ് (പുറത്താകാതെ 26 പന്തില്‍  31) എന്നിവരും പിടിച്ചു നിന്നു. ഇവരുടെ മികവാണ് സ്‌കോര്‍ 400 കടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT