Sports

പൂജാര, ജഡേജ, രാഹുല്‍, മന്ദാന എന്നിവര്‍ക്ക് നാഡയുടെ നോട്ടീസ്, പാസ്‌വേര്‍ഡ് പ്രശ്‌നമെന്ന് ബിസിസിഐയുടെ വാദം

വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നാഡ നോട്ടീസ് അയച്ചത്. എന്നാല്‍ പാസ് വേര്‍ഡ് പ്രശ്‌നത്തെ തുടര്‍ന്നാണ് വൈകുന്നതെന്ന് ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചേതേശ്വര്‍ പൂജാര, രവിന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നീ താരങ്ങള്‍ക്ക് ദേശിയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്. വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നാഡ നോട്ടീസ് അയച്ചത്. എന്നാല്‍ പാസ് വേര്‍ഡ് പ്രശ്‌നത്തെ തുടര്‍ന്നാണ് വൈകുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി.

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിങ്ങനെ 10 ക്രിക്കറ്റ് താരങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കളിക്കാര്‍ നേരിട്ട് അവരുടെ വിവരങങ്ങള്‍ നല്‍കുന്നതിന് പകരം ബിസിസിഐയാണ് ഇത് ചെയ്യുന്നത്.

കളിക്കാരുടെ മൂന്ന് മാസത്തെ വിവരങ്ങള്‍ ബിസിസിഐ ഇതുവരെ നാഡയ്ക്ക് നല്‍കിയിട്ടില്ല. മൂന്ന് വട്ടം കളിക്കാരുടെ വിവരങ്ങള്‍ ഇങ്ങനെ നല്‍കാതിരുന്നാല്‍ അപ്പീല്‍ നല്‍കാനാവാത്ത വിധം രണ്ട് വര്‍ഷത്തെ വിലക്കായിരിക്കും നാഡ കളിക്കാരുടെ മേല്‍ ചുമത്തുക.  പാസ് വേര്‍ഡ് പ്രശ്‌നം പരിഹരിക്കാന്‍ ഇത്രയും ദിവസം വേണ്ടി വരുന്നത് എങ്ങനെയെന്നും നാഡ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

ബോര്‍ഡിന് പാസ് വേര്‍ഡ് പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ കളിക്കാര്‍ തന്നെ അവരവരുടെ വിവരങ്ങള്‍ നല്‍കണം. ഏതാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ അത് അവര്‍ക്ക് തന്നെ ചെയ്യാവുന്നതേയുള്ളു. വിവരങ്ങള്‍ നല്‍കാന്‍ വൈകുന്നത് സംബന്ധിച്ച് ബിസിസിഐയോട് നാഡ വിശദീകരണം ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം