Sports

പൂജാരയും പൃഥ്വി ഷായും മടങ്ങി; ചായക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്നിന് 232 റൺസെന്ന നിലയിൽ

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചായക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി കുറിച്ച് പൃഥ്വി ഷാ മടങ്ങി. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചായക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന നിലയിൽ മികച്ച സ്കോറിലേക്ക് മുന്നേറുന്നു. 154 പന്തിൽ 19 ബൗണ്ടറികൾ തൊങ്ങൽ ചാർത്തിയ ഇന്നിങ്സിൽ 134 റൺസാണ് താരം കണ്ടെത്തിയത്. 130 പന്തിൽ 14 ബൗണ്ടറികളുമായി 86 റൺസോടെ ചേതേശ്വർ പൂജാരയും പുറത്തായി. ഓപണർ കെ.എൽ രാഹുൽ പൂജ്യത്തിന് മടങ്ങി. രണ്ടാം വിക്കറ്റിൽ പൃഥ്വി– പൂജാര സഖ്യം 206 റൺസ് കൂട്ടിച്ചേർത്തു. നാല് റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. പൃഥ്വിയെ ദേവേന്ദ്ര ബിഷുവും പൂജാരയെ ഷെർമൻ ലെവിസുമാണ് മടക്കിയത്. 

99 പന്തിൽ 15 ബൗണ്ടറി സഹിതമാണ് പ‌‌ൃഥ്വി കന്നി സെഞ്ച്വറി പിന്നിട്ടത്. ഇതോടെ, അരങ്ങേറ്റ ടെസ്റ്റിൽ ശതകം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരിൽ സച്ചിൻ ടെണ്ടുൽക്കറിനു പിന്നിൽ രണ്ടാമതെത്താനും പൃഥ്വിക്കായി. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 15ാമത്തെ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വി. 

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറിൽത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനൻ ഗബ്രിയേൽ വിൻഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം