Sports

പ്രോ വോളി; അജിത്ത് ലാലും ലോട്ട്മാനും തിളങ്ങി; വിജയത്തുടക്കമിട്ട് കാലിക്കറ്റ് ഹീറോസ്

പ്രോ വോളിബോള്‍ ലീഗില്‍ ഞായറാഴ്ച നടന്ന പോരാട്ടത്തിൽ കാലിക്കറ്റ് ​ഹീറോസ് വിജയത്തുടക്കമിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ ഞായറാഴ്ച നടന്ന പോരാട്ടത്തിൽ കാലിക്കറ്റ് ​ഹീറോസ് വിജയത്തുടക്കമിട്ടു. കരുത്തൻമാർ മുഖാമുഖം വന്ന പോരിൽ ചെന്നൈ സ്പാർട്ടൻസിനെയാണ് ​​ഹീറോസ് തകർത്തത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഹീറോസിന്റെ വിജയം. സ്കോർ: 15-8, 15-8, 13-15, 15-11.

ആദ്യ രണ്ട് സെറ്റുകളിലും സ്പാര്‍ട്ടന്‍സിനെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ഹീറോസ് പുറത്തെടുത്തത്. മൂന്നാം സെറ്റിൽ സ്പാർട്ടൻസ് തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. ഈ സെറ്റ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും മൂന്നാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്പാര്‍ട്ടന്‍സ് 13-15 നാണ് സെറ്റ് നേടിയത്. നാലാം സെറ്റിലും മികച്ച പ്രകടനമാണ് സ്പാര്‍ട്ടന്‍സ് പുറത്തെടുത്തതെങ്കിലും 15-11 ന് സെറ്റ് നഷ്ടമാകുകയായിരുന്നു. നാലാം സെറ്റിലെ നിർണായക വിജയത്തോടെ ഹീറോസ് മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. 

ഉജ്ജ്വല ഫോമിൽ കളിച്ച അജിത്ത് ലാലിന്റെ മികവാണ് ഹീറോസിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്‍ തന്റെ അനുഭവ സമ്പത്ത് പുറത്തെടുത്തതോടെ കാര്യങ്ങൾ അവരുടെ വഴിക്ക് വന്നു. ഹീറോസിന്റെ സ്മാഷുകള്‍ക്കു മുന്നില്‍ പലപ്പോഴും സ്പാര്‍ട്ടന്‍സിന് മറുപടിയുണ്ടായില്ല. കോംഗോ താരമായ ഇലോനി ടീമിനായി എന്‍ഗാംപൊറോയും മികച്ച പ്രകടനം പുറത്തെടുത്തു. അജിതാണ് കളിയിലെ താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി