Sports

പ്ലേ ഓഫ് സാധ്യത സജീവമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്; ഹൈദരാബാദിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവരാജ് സിംഗിന്റെ ബാറ്റിഗ് മികവില്‍ 185 റണ്‍സെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ പത്താം സീസണില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 185 റണ്‍സെടുത്തു. 41 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത യുവരാജ് സിംഗാണ് ടീമിന് ഇത്രയും മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹി ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും അമിത് മിശ്ര ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ തന്നെ മികച്ച തുടക്കം നല്‍കി. 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് ഡല്‍ഹി വിജയം സ്വന്തമാക്കുകയായിരുന്നു.  24 പന്തില്‍ നിന്ന് കൊറെ ആന്‍ഡേഴ്‌സണ്‍ 41 റണ്‍സും ഏഴ് പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് ക്രിസ് മോറിസും ടീമിനെ വിജയത്തിലെത്തിച്ചത്. 

ഇതോടെ ഒന്‍പത് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'