Sports

'കെയ്നിന്റെ ബാറ്റിങ് കൊള്ളാം, ആസ്വാദ്യകരം; പക്ഷേ ഞങ്ങളോട് വേണ്ട'- കെഎൽ രാഹുൽ

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങ് ആസ്വദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി കെഎല്‍ രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്റെ ബാറ്റിങ് ആസ്വദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളായി ഒരേ ടീമില്‍ കളിച്ച കാലത്ത് കെയ്ന്‍ വില്ല്യംസിന്റെ ബാറ്റിങ് അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ബാറ്റിങിനെക്കുറിച്ച് ആഴത്തില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിരുവര്‍ക്കും സമാന ശൈലിയാണ്. അദ്ദേഹത്തിന്റെ ബാറ്റിങില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

കെയ്ന്‍ വില്ല്യംസന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. എന്നാല്‍ വരാന്‍ പോകുന്ന മൂന്ന് ഏകദിന മത്സരത്തില്‍ അത്തരത്തിലുള്ള ബാറ്റിങ് കെയ്ന്‍ പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!