Sports

ബാഴ്‌സയെ തളച്ച് സെവിയ, ഒന്നാം സ്ഥാനം റയലിന് ഒരു ജയം അകലെ; നിസഹായനായി മെസി 

സെവിയയുമായി ബാഴ്‌സ സമനിലയില്‍ കുരുങ്ങിയതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള സാധ്യത റയല്‍ മാഡ്രിഡിന് മുന്‍പില്‍

Author : സമകാലിക മലയാളം ഡെസ്ക്

സെവിയ: ലാ ലീഗയില്‍ കിരീട പോര് മുറുകുന്നതിന് ഇടയില്‍ ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി ബാഴ്‌സ. സെവിയയുമായി ബാഴ്‌സ സമനിലയില്‍ കുരുങ്ങിയതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള സാധ്യത റയല്‍ മാഡ്രിഡിന് മുന്‍പില്‍ തുറക്കുകയും ചെയ്യുന്നു. 

700ാം കരിയര്‍ ഗോള്‍ എന്ന നേട്ടത്തിലേക്ക് മെസി എത്തുന്നതിനായി കാത്തിരുന്ന ആരാധകര്‍ക്കും നിരാശയായിരുന്നു മത്സരം നല്‍കിയത്. ഇടവേളക്ക് ശേഷമുള്ള ആദ്യ രണ്ട് കളിയിലും മെസി ഗോള്‍ വല കുലുക്കിയിരുന്നു. 

ഗ്രീസ്മാന്റെ ബെഞ്ചിലിരുത്തി ബ്രാത്വെയ്റ്റിനെ ഇറക്കിയാണ് സെറ്റിയാന്‍ തുടങ്ങിയത്. എന്നാല്‍ ആ നീക്കം തന്നെ പിഴച്ചു. പരിക്കിന് ശേഷം ആദ്യമായി 90 മിനിറ്റും കളിച്ച സുവാരസിന് പക്ഷേ പതിവ് പോലെ മെസിയോട് ചേര്‍ന്ന് കളിക്കാനായില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ആല്‍ബയുടെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസിന് ഗോള്‍വലയിലെത്തിക്കാനായില്ല. 

രണ്ടാം പകുതിയില്‍ മെസിയുടെ ഫ്രീകിക്ക് വല കുലുക്കുമെന്ന് തോന്നിച്ചെങ്കിലും സെവിയയുടെ ഗോള്‍ കീപ്പര്‍ വാക്ലിക് അവിടേയും വില്ലനായി. നിലവില്‍ ബാഴ്‌സയുമായി മൂന്ന് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. 30 കളിയില്‍ നിന്ന് ബാഴ്‌സക്ക് 65 പോയിന്റും, 29 കളിയില്‍ നിന്ന് റയലിന് 62 പോയിന്റും. ഞായറാഴ്ച റിയല്‍ സോസ്യാഡിനെതിരെ ജയം പിടിച്ചാല്‍ ബാഴ്‌സക്കൊപ്പമെത്താന്‍ റയലിനാവും. പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള ഗോള്‍ വ്യത്യാസത്തില്‍ റയലാണ് ബാഴ്‌സയേക്കാള്‍ മുന്‍പില്‍.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം