Sports

ബൗണ്‍സറുകളുടെ തീവ്രത കുറയ്ക്കാതെ ഓസീസ്, കുസാല്‍ പെരേരയുടേയും തലയ്ക്ക് പരിക്ക്‌

രണ്ടാം ദിനം ലോകത്തെയാകെ ആശങ്കയിലാഴ്ത്തി കരുണരത്‌നെ ക്രീസില്‍ വീണതിന് പിന്നാലെയായിരുന്നു കുസാലിനും തലയ്ക്ക് പരിക്കേല്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്ക-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും ഓസീസ് ബൗളര്‍മാരുടെ പ്രഹരമേറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന് പരിക്ക്. ഓസീസ് പേസര്‍ റിച്ചാര്‍ഡ്‌സന്റെ ബൗണ്‍സറേറ്റ് ലങ്കന്‍ താരം കുസാല്‍ പെരേരയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഫീല്‍ഡില്‍ വെച്ച് തന്നെ ട്രീറ്റ്‌മെന്റിന് വിധേയമായി കളി തുടരാന്‍ കുസാര്‍ ശ്രമിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ എത്തിയതോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. 

മൂന്നാം ദിനത്തിന്റെ ആദ്യ സെഷനിലാണ് കുസാല്‍ പെരേരയ്ക്ക് പരിക്കേറ്റത്. ടെസ്റ്റിന്റെ രണ്ടാം ദിനം ലോകത്തെയാകെ ആശങ്കയിലാഴ്ത്തി കരുണരത്‌നെ ക്രീസില്‍ വീണതിന് പിന്നാലെയായിരുന്നു കുസാലിനും തലയ്ക്ക് പരിക്കേല്‍ക്കുന്നത്. കുസാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ ഇന്നലെ കളിക്കളം വിടേണ്ടി വന്ന കരുണരത്‌നെ ബാറ്റിങ്ങിനായി ക്രീസിലേക്കെത്തി. 

കമിന്‍സിന്റെ ബൗണ്‍സറായിരുന്നു കരുണരത്‌നെയുടെ ഷോള്‍ഡറിനും കഴുത്തിനും ഇടയിലുള്ള ഭാഗത്ത് വന്നടിച്ചത്. ക്രീസില്‍ വീണ കരുണരത്‌നയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ആശങ്കകള്‍ വേണ്ടെന്നും താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ലങ്കന്‍ കോച്ച് ഇന്നലെ തന്നെ വ്യക്തമാക്കി. 

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 534 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 215 റണ്‍സിന് പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത ഓസീസ് 196 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ലങ്കയെ വീണ്ടും ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. രണ്ട ദിവസം ശേഷി്‌കെ 516 റണ്‍സാണ് ലങ്കയ്ക്ക് പ്രതിരോധിക്കേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT