Sports

മദ്യപിച്ച് വാഹനമോടിച്ച് അപകടം; ലങ്കന്‍ ടെസ്റ്റ് ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു

കരുണരത്‌നെ ഓടിച്ചിരുന്ന കാര്‍ ബൈക്ക് യാത്രികനെ ഇടിക്കുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച്‌  അപകടമുണ്ടാക്കിയതിനാണ്  ഞായറാഴ്ച രാവിലെ കരുണരത്‌നയെ ലങ്കന്‍ പൊലീസ് കൊളംബോയില്‍ വെച്ച് പിടികൂടിയത്. 

ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പിടികൂടിയ കരുണര

+ത്‌നയെ ജാമ്യത്തില്‍ വിട്ടതായുമാണ് റിപ്പോര്‍ട്ട്. കരുണരത്‌നെ ഓടിച്ചിരുന്ന കാര്‍ ബൈക്ക് യാത്രികനെ ഇടിക്കുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട കേസില്‍ കരുണരത്‌നയ്ക്ക് ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാവേണ്ടി വരും. കോടതിയില്‍ നിന്നും വരുന്ന ശിക്ഷാ നടപടിയുടെ അടിസ്ഥാനത്തില്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും കരുണരത്‌നയ്‌ക്കെതിരെ നടപടി എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. 

ലോക കപ്പില്‍ കരുണരത്‌നയെ ലങ്ക നായകനാക്കുന്ന കാര്യം പരഗണിച്ചു വരുന്നതിന് ഇടയിലാണ് ഈ സംഭവം വരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ലങ്കയെ ജയത്തിലേക്ക് നയിച്ച കരുണരത്‌നയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

Today's Rashi Phalam March 31 | പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തികമായി ഗുണകരം

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

SCROLL FOR NEXT