Sports

മറ്റുള്ളവരുടെ ഫിറ്റ്‌നസ് ചലഞ്ചൊക്കെ എന്ത്; മല കയറി റിഷഭ്‌

കോഹ് ലി, റെയ്‌ന, സൈന നെഹ്വാള്‍, അനുഷ്‌കാ ശര്‍മാ എന്നിവര്‍ തങ്ങളുടെ ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയുമായി എത്തിയപ്പോള്‍ റിഷഭ് വ്യത്യസ്തമായിട്ടാണ് ചലഞ്ചിന്റെ ഭാഗമാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങള്‍ക്ക് മുന്‍പ് കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ്‌നസ് ചലഞ്ചിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. തറ തുടച്ച് ഇഷാ തല്‍വാര്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായപ്പോള്‍ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന വഴി പറയുകയാണ് ക്രിക്കറ്റ് താരം റിഷഭ് പന്ത്. 

കോഹ് ലി, റെയ്‌ന, സൈന നെഹ്വാള്‍, അനുഷ്‌കാ ശര്‍മാ എന്നിവര്‍ തങ്ങളുടെ ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയുമായി എത്തിയപ്പോള്‍ റിഷഭ് വ്യത്യസ്തമായിട്ടാണ് ചലഞ്ചിന്റെ ഭാഗമാകുന്നത്. മല കയറുന്ന വീഡിയോയാണ് റിഷഭ് ചലഞ്ചിന്റെ ഭാഗമായി പങ്കുവയ്ക്കുന്നത്. 

മറ്റെല്ലാവരും പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നും വ്യത്യസ്തമാണ് എന്റേത്. പക്ഷേ ഇത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് എന്നെ സഹായിക്കുന്നു എന്നും റിഷഭ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'എനിക്ക് നിങ്ങളെ 'അബു' എന്ന് വിളിക്കാമോ ?'; 'ഇതിനായി 50 വർഷമാണ് കാത്തിരുന്നതെ'ന്ന് കമൽ ഹാസനോട് രേഖ

'അതെന്താ അത്ഭുതമാണോ...?' കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെക്കുറിച്ച് കെ സുധാകരന്‍

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

SCROLL FOR NEXT