Sports

മറ്റ് കളിക്കാരോടുള്ള നീതികേടാണ് മെസിയും ക്രിസ്റ്റിയാനോയും കാണിക്കുന്നത്; മോഡ്രിച്ചിന്റെ വിമര്‍ശനം

വരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയതില്‍ ഔചിത്യം എനിക്ക് മനസിലാവുന്നില്ല. അവാര്‍ഡ് നേടുമ്പോള്‍ മാത്രം വരാനാവും അവര്‍ക്ക് താത്പര്യം

സമകാലിക മലയാളം ഡെസ്ക്

മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമെതിരെ വിമര്‍ശനവുമായി ബാലന്‍ ദി ഓര്‍ ജേതാവ് ലൂക്കാ മോഡ്രിച്ച്. അവാര്‍ഡ് ജയിക്കുമ്പോള്‍ മാത്രം ചടങ്ങില്‍ പങ്കെടുക്കാനാവും അവര്‍ക്ക് ഇഷ്ടം. എന്നാലത് മറ്റ് കളിക്കാരോട് കാണിക്കുന്ന നീതികേടാണെന്ന് ക്രൊയേഷ്യന്‍ താരം തുറന്നു പറയുന്നു.

എന്തുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ വരേണ്ടെന്ന് അവര്‍ തീരുമാനിച്ചത് എന്നറിയില്ല. അവരുടെ ഇഷ്ടമാണ് വരണമോ വേണ്ടയോ എന്നത്. എന്നാല്‍ വരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയതില്‍ ഔചിത്യം എനിക്ക് മനസിലാവുന്നില്ല. അവാര്‍ഡ് നേടുമ്പോള്‍ മാത്രം വരാനാവും അവര്‍ക്ക് താത്പര്യം. 

എന്നാല്‍ ആ പെരുമാറ്റം മറ്റ് കളിക്കാരോടുള്ള നീതികേടാണ്. കളിക്കാരോട് മാത്രമല്ല, ആരാധകരോടും, തുടര്‍ച്ചയായി പത്ത് വര്‍ഷം അവര്‍ക്ക് ആ പുരസ്‌കാരം നല്‍കിയവരോടുമുള്ള നീതികേടാണെന്ന് മോഡ്രിച്ച് പറഞ്ഞു. മോഡ്രിച്ച് ഫിഫയുടെ സുവര്‍ണതാരമായ ചടങ്ങിലും ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല, ബാലന്‍ ദി ഓറിലും. ഇവിടെ രണ്ടിടത്തും രണ്ടാമനായിരുന്നു ക്രിസ്റ്റ്യാനോ. ബാലന്‍ ദി ഓറില്‍ അഞ്ചാം സ്ഥാനമായിരുന്നു മെസിക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT