Sports

യഥാര്‍ഥത്തില്‍ രോഹിത് ഔട്ടായിരുന്നോ? സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് ചര്‍ച്ചകള്‍

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ പുറത്തായത് ചോദ്യം ചെയ്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ പുറത്തായത് ചോദ്യം ചെയ്ത് ആരാധകര്‍. രോഹിതിന്റെ പുറത്താകല്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. 

കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. വിന്‍ഡീസ് താരങ്ങളുടെ അപ്പീല്‍ അമ്പയര്‍ അംഗീകരിച്ചിരുന്നില്ല. വിന്‍ഡീസ് ടീം ഡിആര്‍എസിന് വിട്ടതോടെ വീഡിയോയില്‍ നേരിയ തോതില്‍ ബാറ്റിന്റെ എഡ്ജില്‍ പന്ത് കൊണ്ടതായി കാണിക്കുകയും രോഹിത് ഔട്ടാവുകയുമായിരുന്നു. ഒരു സിക്‌സും ഫോറും സഹിതം 18 റണ്‍സില്‍ നില്‍ക്കെയായിരുന്നു താരത്തിന്റെ പുറത്താകല്‍. തീരുമാനത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ചാണ് രോഹിത് ക്രീസ് വിട്ടത്. 

ഔട്ടായത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചിലര്‍ തീരുമാനം ശരിയാണെന്നും ചിലര്‍ തെറ്റാണെന്നും വാദിക്കുന്നുണ്ട്. ഡിആര്‍എസ് സിസ്റ്റം കുറ്റമറ്റതല്ലെന്ന വാദവും ഉയരുന്നുണ്ട്. ഡിആര്‍എസിന്റെ വ്യക്തത സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതല്‍ ഉയരുന്നത്. 

രോഹിതിന്റെ ബാറ്റിനും പാഡിനും ഇടയിലൂടെയാണ് പന്ത് കടന്ന് പോയത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നതോടെയാണ് ജെയ്‌സന്‍ ഹോള്‍ഡര്‍ ഡിആര്‍എസിന് വിട്ടത്. ഔട്ടെന്ന് വിധിച്ചപ്പോള്‍ രോഹിത് ക്രീസില്‍ നിന്ന് മടിച്ച് മടിച്ചാണ് മടങ്ങിയത്. തീരുമാനം തെറ്റാണെന്ന തരത്തില്‍ തല കുലുക്കി നിരാശയും അദ്ദേഹത്തില്‍ പ്രകടമായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ രോഹിത് ഔട്ടായിരുന്നില്ല എന്നു വാദിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT