Sports

രണ്ട് ഉ​ഗ്രൻ സ്മാഷുകൾ; കോർട്ടിലെത്തിയ അപ്പൂപ്പനും അമ്മൂമ്മയും ചില്ലറക്കാരല്ലെന്ന് അറിഞ്ഞു; തിരിച്ചറിഞ്ഞപ്പോൾ അ​ഹ്ലാദം (വീഡിയോ)

ഈ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എന്താണ് കാര്യം എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വ‌ൃദ്ധരായ പുരുഷനും സ്ത്രീയും സെകന്തരാബാദിലെ ഗരുഡ ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് കടന്നുവന്നപ്പോൾ കുട്ടികള്‍ ആശ്ചര്യപ്പെട്ടു. പിന്നീട് ഇരുവരും കളിക്കാനിറങ്ങിയതോടെ അവരുടെ ആകാംക്ഷ കൂടി. ഈ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ എന്താണ് കാര്യം എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. 

ഇരുവരും കളിക്കാന്‍ കഷ്ടപ്പെടുന്നതു കൂടി കണ്ടതോടെ കുട്ടികള്‍ അക്ഷമരായി. ഇവരിതെന്താണ് കാണിക്കുന്നത് എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. പെട്ടെന്നാണ് ആ അമ്മൂമ്മ ഉഗ്രനൊരു ഷോട്ട് പായിച്ചത്. കുട്ടികള്‍ ആദ്യം അമ്പരന്നു, പിന്നീട് കൈയടിച്ചു. പിന്നാലെ അപ്പൂപ്പനും തൊടുത്തു ഉ​ഗ്രൻ സ്മാഷ്. അതോടെ കളി മാറി. പരിശീലനത്തിനെത്തിയ കുട്ടികള്‍ അവര്‍ക്ക് മുന്നില്‍ നിഷ്പ്രഭരായി. 

ഇരുവരും ആരാണെന്ന സംശയമായിരുന്നു പിന്നീട് കുട്ടികൾക്ക്. ഒടുവിൽ സസ്പെൻസ് അപ്പൂപ്പനും അമ്മൂമ്മയും തന്നെ പൊളിച്ചു. മുഖത്തൊട്ടിച്ച മാസ്‌ക് അഴിച്ചതോടെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പയും കിഡംബി ശ്രീകാന്തുമായിരുന്നു ആ മാസ്‌കിന് പിന്നിലെന്ന് കണ്ടതോടെ ഇരിപ്പിടത്തിലും മറ്റും മാറിയിരുന്ന കുട്ടികളെല്ലാവരും ഇരുവർക്ക് ചുറ്റിലും തടിച്ചുകൂടി. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ പ്രചാരണാര്‍ത്ഥമാണ് ഭാവി താരങ്ങളായ കുട്ടികളെ വിസ്മയിപ്പിച്ചുള്ള ഇരുവരുടേയും വേഷം മാറിയുള്ള പ്രകടനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT